ഇടുക്കി: ജില്ലയിലെ ദേവികുളം ഗ്യാപ്പ് റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാരണം കൃഷിക്കാര്‍ക്കുണ്ടായ നാശനഷ്ടം കരാറുകാരില്‍ നിന്ന് ഈടാക്കണം മന്ത്രി ജി. സുധാകരന്.
നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ടുണ്ടായ പാറ പൊട്ടിക്കല്‍, മണ്ണിടിച്ചില്‍, അതിനെ തുടര്‍ന്ന് കര്ഷകര്ക്കണ്ടായ നഷ്ടങ്ങള്‍ തുടങ്ങിയ കാര്യങ്ങളെപ്പറ്റി ചില പരാതികള്‍ ലഭിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം പ്രവൃത്തി നടക്കുന്ന സൈറ്റില്‍ ഉണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്വം കരാറുകാരന് തന്നെയാണെന്ന് മന്ത്രി പറഞ്ഞു.
ആയതിനാല്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം കരാറുകാരനില്‍ നിന്ന് ഈടാക്കി നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ഇടുക്കി ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ അടിയന്തരമായി പൂര്ത്തീരിക്കണമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്ക് വീണ്ടും കത്ത് നല്കി. നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉടന്‍ നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി ജി. സുധാകരന് അറിയിച്ചു.
സംഭവത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടറും പറഞ്ഞു. അതേ സമയം 5 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കാമെന്ന് കരാറുകാരന് സമ്മതിച്ചെങ്കിലും കര്‍ഷകര്‍ ആദ്യം മുതല്‍ 10 ലക്ഷമാണ് ആവശ്യപ്പെടുന്നത്. 50 ഏക്കറോളം ഭൂമിയാണ് ഇവിടെമാത്രം നശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: