കണ്ണൂര്‍: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ പരിധിയില്‍ നിന്നും മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികളായി ഡിവിഷന്‍ 1-സി.കെ. രമേശന്‍ മാസ്റ്റര്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡണ്ട്, (കരിവെള്ളൂര്‍), 2-കെ.ജെ. മാത്യു, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡണ്ട്(ആലക്കോട്), 3-ആനിയമ്മ രാജേന്ദ്രന്‍, ബിജെപി സംസ്ഥാനക്കമ്മറ്റിയംഗം(നടുവില്‍), 4-അഡ്വ.എ.പി. കണ്ണന്‍, പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡണ്ട്(പയ്യന്നൂര്‍), 5- ടി. സ്വപ്ന, ബിജെപി ഇരിക്കൂര്‍ മണ്ഡലം സെക്രട്ടറി(ഉളിക്കല്‍), 7-കെ. ജയപ്രകാശ്, ബിജെപി ജില്ലാ സെക്രട്ടറി(തില്ലങ്കേരി), 8-സ്മിത ചന്ദ്രബാബു, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട്(കോളയാട്), 9- അരുന്ധതി ചന്ദ്രന്‍(പാട്യം), 10-വി. പ്രസീത, തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് മുന്‍ മെമ്പര്‍(കൊളവല്ലൂര്‍), 11-കെ.കെ. പ്രേമന്‍, ബിജെപി തലശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട്(പന്ന്യന്നൂര്‍), 12-എ.സജീവന്‍, ബിജെപി ജില്ലാ കമ്മറ്റിയംഗം(കതിരൂര്‍), 13-വി. മണിവര്‍ണന്‍, ബിജെപി ജില്ലാ കമ്മറ്റിയംഗം(പിണറായി), 14-മോഹനന്‍ മാനന്തേരി, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട്(വേങ്ങാട്), 15-പി.ആര്‍. രാജന്‍, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം(ചെമ്പിലോട്), 16- ബേബി സുനാഗര്‍, ബിജെപി ജില്ലാ കമ്മറ്റിയംഗം(കൂടാളി), 17-റിട്ട കേണല്‍ സാവിത്രി അമ്മ കേശവന്‍(മയ്യില്‍), 18-വി. മഹിത ടീച്ചര്‍, മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി(കൊളച്ചേരി), 19-സുജാത പ്രകാശന്‍, ബിജെപി ജില്ലാ കമ്മറ്റിയംഗം(അഴീക്കോട്), 20-ഗിരിജ രാധാകൃഷ്ണന്‍, മഹിളാമോര്‍ച്ച അഴീക്കോട് മണ്ഡലം വൈസ് പ്രസിഡണ്ട്(കല്ല്യാശ്ശേരി), 21-മിനി രാധാകൃഷ്ണന്‍, ബിജെപി പയ്യന്നൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട്(ചെറുകുന്ന്), 22-അരുണ്‍ കൈതപ്രം, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട്(കുഞ്ഞിമംഗലം), 23-ടി.സി. നിഷ(പരിയാരം) എന്നിവര്‍ മത്സരിക്കും. ജില്ലാ പഞ്ചായത്തിലെ ആറാം ഡിവിഷനായ പേരാവൂരിലും 24 ഡിവിഷനായ കടന്നപ്പള്ളിയിലുംബിഡിജെഎസ് സ്ഥാനാര്‍ത്ഥികൾ മത്സരിക്കും.
കണ്ണൂര്‍ കോര്‍പ്പറേഷന്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥികളായി ഡിവിഷന്‍ 1-പി. വിനേഷ് ബാബു(പള്ളിയാംമൂല), 2-എം. സ്മിത(കുന്നാവ്), 3-അഡ്വ.കെ. രഞ്ചിത്ത്(കൊക്കേന്‍പാറ), 4-വി.കെ. ഷൈജു(പള്ളിക്കുന്ന്), 5-കെ. ലളിത(തളാപ്പ്), 6- അഡ്വ. കെ.കെ. നവ്യ(ഉദയംമുക്ക്), 7- ഇ.വി. സുവിത(പൊടിക്കുണ്ട്), 8-എം. ദിനൂപ്(കൊറ്റാളി), 9- കെ. വിജീഷ്(അത്താഴക്കുന്ന്), 10- എം.വി. ഹേമാവതി(കക്കാട്), 11-എന്‍.വി. ഹരിപ്രിയ(തുളിച്ചേരി), 14-കെ. സജില(പള്ളിപ്രം), 15-ലയന ശശീന്ദ്രന്‍(വാരം), 16-പി.പി. മോഹനന്‍(വലിയന്നൂര്‍), 17-എം.വി. നന്ദകുമാര്‍(ചേലോറ), 18-സി. മഞ്ജുഷ(മാച്ചേരി), 19-കെ.വി. രജിത(പള്ളിപ്പൊയില്‍), 20-ടി. കൃഷ്ണവേണി(കാപ്പാട്), 21-സി.പി. രതീശന്‍(എളയാവൂര്‍ നോര്‍ത്ത്), 22-കെ.കെ. സുജീഷ്(എളയാവൂര്‍ സൗത്ത്), 23-അക്ഷയ് കൃഷ്ണ(മുണ്ടയാട്), 24-എം.പി. പ്രിയ(എടച്ചൊവ്വ), 25-പ്രീത നമ്പിഞ്ചേരി(അതിരകം), 26-എം. സമിത(കപ്പിച്ചേരി), 27-പി.വി. ഗിരീഷ് ബാബു(മേലേചൊവ്വ), 28-കെ.കെ. ശശിധരന്‍(താഴെചൊവ്വ), 29-എം. അനില്‍ കുമാര്‍(കീഴ്‌ത്തള്ളി), 30-എന്‍. രേണുക(തിലാന്നൂര്‍), 31-ടി.പി. സ്മിത(ആറ്റടപ്പ), 32- കെ.എന്‍. മഹേഷ്(ചാല), 33- അഡ്വ. ശ്രദ്ധ രാഘവന്‍(എടക്കാട്), 34- ടി.വി. ഷമ്യ(ഏഴര), 35-കെ.വി. സീന(ആലിങ്കല്‍), 36-സുമന്‍ജിത്ത് നല്ലാഞ്ഞി(കീഴുന്ന), 37-ടി. സുകേഷ്(തോട്ടട), 38-കെ. ഷാന(ആദികടലായി), 39-എന്‍. സോജ(കുറുവ), 40-ശ്യാംരാജ്(പടന്ന), 41-കെ. സരോജ(വെറ്റിലപ്പള്ളി), 42-കെ. പ്രശോഭ്(നീര്‍ച്ചാല്‍), 43-വി. ഗിരീശന്‍(അറക്കല്‍), 44-കെ.വി. സുഷമ(ചൊവ്വ), 45-സി. അശ്വതി(താണ), 46-ബാബു ഒതയോത്ത്(സൗത്ത് ബസാര്‍), 47-കെ. സുശീല്‍(ടെമ്പിള്‍), 48-എം.കെ. സുമിത്ത്(തായത്തെരു), 49- വി.പി. സുലോചന(കസാനക്കോട്ട), 50-ഡി. ഭവ്യ(ആയിക്കര), 51-അഡ്വ. യു.എന്‍. ശ്രീപ്രഭ(കാനത്തൂര്‍), 52-പി. സലീന(താളിക്കാവ്), 53-അഡ്വ. അര്‍ച്ചന വണ്ടിച്ചാല്‍(പയ്യാമ്പലം), 54-കെ. ശ്രീഷില്‍-ചാലാട് എന്നിവരെയുമാണ് പ്രഖ്യാപിച്ചത്. 12, 13 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്നും 55ാം വാര്‍ഡില്‍ ബിഡിജെഎസ് മത്സരിക്കുമെന്നും ഹരിദാസ് അറിയിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.കെ. വിനോദ്കുമാര്‍, ബിജുഏളക്കുഴി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: