Categories: Wayanad

പഴശ്ശിരാജ വീരാഹുതി ദിനാചരണം 30ന്‌

Published by

കല്‍പ്പറ്റ: തലക്കര ചന്തു, പഴശ്ശിരാജ, എടച്ചന കുങ്കന്‍ എന്നിവരുടെ വീരാഹുതി വാര്‍ഷികദിനം സമുചിതമായി ആചരിക്കാന്‍ വയനാട് പൈതൃക സംരക്ഷണ കര്‍മസമിതി തീരുമാനിച്ചു. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 16 വരെയുള്ള ഒരു മാസക്കാലം വീരസ്മൃതി മാസമായി ആചരിക്കും. നവംബര്‍ 15, നവംബര്‍ 30, ഡിസംബര്‍ 16 ദിവസങ്ങളില്‍ രാവിലെ ഒമ്പതുമണിക്ക് വയനാട്ടിലെ പ്രധാനകവലകളില്‍ പുഷ്പാര്‍ച്ചന നടത്തും. 

നവംബര്‍ 15ന്  11 മണിക്ക് തലക്കര ചന്തു അനുസ്മരണം വിര്‍ച്വല്‍ സമ്മേളനമായി പനമരത്ത് നടക്കും. കേന്ദ്രമന്ത്രി വി. മുരളീധരന്‍, ആര്‍എസ്എ സഹപ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍, സിനിമാതാരം സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. നവംബര്‍ 30ന് പഴശ്ശി സ്മൃതി ദിനത്തില്‍ മാനന്തവാടി പഴശ്ശി കുടീരത്തിലും രാവിലെ ഒമ്പതുമണിക്ക് പ്രധാനകവലകളിലും പുഷ്പാര്‍ച്ചന നടക്കും.  തുടര്‍ന്ന് പഴശ്ശി അനുസ്മരണ സമ്മേളനവും വി.കെ.സന്തോഷ് കുമാര്‍ രചിച്ച എടച്ചന കുങ്കന്‍ ജീവിതവും പോരാട്ടവും എന്ന പുസ്തക പ്രകാശനവും നടക്കും. 

ഓണ്‍ലൈന്‍ വഴി പരിപാടിയുടെ സംപ്രേഷണം നടക്കും. ഡിസംബര്‍ 16ന് എടച്ചനകുങ്കന്‍ സ്മൃതിദിനത്തില്‍ രാവിലെ 9 മണിക്ക് കവലകളില്‍ പുഷ്പാര്‍ച്ചന നടക്കും. തുടര്‍ന്ന് എടച്ചന കുങ്കന്‍ അനുസ്മരണ സമ്മേളനവും നടക്കും. നവംബര്‍ 15 മുതല്‍ 22വരെ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. ബാല, കിഷോര്‍, പൊതു വിഭാഗങ്ങളില്‍ പഴശ്ശി സമരങ്ങളെ അനുബന്ധിച്ചുള്ള പ്രശ്‌നോത്തരി മത്സരം നടക്കും.8 ാം ക്ലാസ്സ് വരെ പഠിക്കുന്നവര്‍ ബാല വിഭാഗത്തിലും പ്ലസ് ടു ക്ലാസ് വരെ പഠിക്കുന്നവര്‍ കിഷോര്‍ വിഭാഗത്തിലും അതിനുമുകളിലുളളവര്‍ പൊതുവിഭാഗത്തിലും ആണ് മത്സരിക്കേണ്ടത്. ബാല, കിഷോര്‍ വിഭാഗങ്ങള്‍ക്കായി ദേശീയ സ്വാതന്ത്ര്യസമരത്തിലെ വയനാടന്‍ പശ്ചാത്തലം എന്ന വിഷയത്തില്‍ ചിത്രരചനാമത്സരം നടക്കും. 

എ ഫോര്‍ ഷീറ്റില്‍ ചിത്രം വരക്കണം. ദേശഭക്തിഗാന മത്സരത്തില്‍ 5 മിനിറ്റില്‍ കവിയാത്ത ദേശഭക്തിഗാനം ചൊല്ലി വീഡിയോ എടുത്ത് അയക്കണം. ഗണഗീതമത്സരത്തില്‍ ഏഴുപേരടങ്ങുന്ന സംഘമായി ഗണഗീതം ചൊല്ലി വീഡിയോ അയയ്‌ക്കുക.  മത്സരങ്ങള്‍ അയക്കേണ്ടത് പ്രശ്‌നോത്തരി ബാലവിഭാഗം 8089 115448 കിഷോര്‍ വിഭാഗം 9061459185 പൊതു വിഭാഗം 9747597080 ചിത്രരചനാ ബാല വിഭാഗം  9747442696 കിഷോര്‍ വിഭാഗം 9946568523 ദേശ ഭക്തി ഗാനം ബാല വിഭാഗം 9847924411 കിഷോര്‍ വിഭാഗം 9747316400 പൊതുവിഭാഗം 9544725818 ഗണഗീതം പൊതുവിഭാഗം. 9747075629

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts