കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയിലെ ഓപ്പൺ ഹൗസ് പരിപാടി അടുത്ത ആഴ്ചയോടെ പുനരാരംഭിക്കുമെന്ന് സ്ഥാനപതി സിബി ജോർജ്ജ് അറിയിച്ചു. ഇന്ത്യൻ എംബസിയിൽ മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ഇന്ത്യന്‍ എംബസി നടത്തിവന്നിരുന്ന ഓപ്പൺ ഹൗസ് പരിപാടി സിബിജോര്‍ജ്ജ് ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേറ്റതോടെയാണ് ആഴ്ചയില്‍ ഒരുപ്രാവശ്യമായി ഇക്കഴിഞ്ഞ ഓഗസ്ത് മാസം മുതൽ പുനഃരാരംഭിച്ചത്.
മൂന്നു തവണ പരിപാടി നടന്നിരുന്നുവെങ്കിലും കൊറോണ പശ്ചാത്തലത്തിൽ സെപ്റ്റംബർ മാസം താൽക്കാലികമായി നിർത്തി വെക്കുകയായിരുന്നു. എന്നാല്‍ അടുത്തയാഴ്ചയോടെ ഓപ്പണ്‍ ഹൗസ് പുനഃരാരംഭിക്കുവാനുള്ള നടപടികളാണ് നടന്നുവരുന്നതെന്ന് മാധ്യമപ്രവര്‍ത്തകരുമായി എമ്പസിയിൽ നടന്ന കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു.
മൂന്നു തവണ ചേർന്ന ഓപ്പൺ ഹൗസ് പരിപാടി വഴി നിരവധി ജനോപകാര പ്രദമായ നടപടിളാണ് എംബസി നടപ്പിലാക്കിയത്. പ്രവാസികളുടെ നിരവധി പ്രശ്നങ്ങള്‍ക്ക് ഓപ്പണ്‍ഹൗസില്‍ പരിഹാരം കണ്ടെത്തിയിരുന്നു.
ജോലിനഷ്ടപ്പെട്ട് പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള സൗജന്യ വിമാനടിക്കറ്റ്, പരാതി നല്കാന്‍ എമ്പസിയിലെത്തുന്നവര്‍ക്കായി ഭക്ഷണം, ടാക്സികൂലി എന്നിവ ഇതിൽ പ്രധാനമാണ്.
കൊറോണ പശ്ചാത്തലത്തിൽ നിർത്തി വെച്ച ഓപ്പൺ ഹൗസ് പരിപാടി പുനരാരംഭിക്കുന്നതോടെ സാധാരണക്കാരുടെ പ്രശ്നങ്ങൾ എംബസിക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണു വീണ്ടും കൈവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: