മെല്‍ബണ്‍: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ വാഴ്ത്തി ഓസീസ് പരിശീലകന് ജസ്റ്റിന് ലാംഗര്‍. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് വിരാട് കോഹ്ലിയെന്ന് മുന്‍ ഓസീസ് ബാറ്റ്സ്മാന് കൂടിയായ ലാംഗര്‍ പറഞ്ഞു.
ഞാന്‍ കണ്ടതില്‍ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് കോഹ്ലി. സ്ഥിരതയാര്‍ന്ന ബാറ്റ്സ്മാന്. ഊര്‍ജസ്വലതയും കളിയോടുള്ള അര്‍പ്പണമനോഭാവും മറ്റുള്ളവരില്‍ നിന്ന് കോഹ്ലിയെ വ്യത്യസ്തനാക്കുന്നുയെന്ന് ലാംഗര്‍ വെളിപ്പെടുത്തി. ഇന്ത്യ- ഓസ്ട്രേലിയ പരമ്പര തുടങ്ങാനിരിക്കെയാണ് ലാംഗറിന്റെ പരാമര്‍ശം.
ഇന്ത്യയുടെ ഓസീസ് പര്യടനം ഈ മാസം 27 ന് ഏകദിന പരമ്പരയോടെ ആരംഭിക്കും. മൂന്ന് ഏകദിനങ്ങളും അത്രയും തന്നെ ടി 20 മത്സരങ്ങളും നാല് ടെസ്റ്റും അടങ്ങുന്നതാണ് പരമ്പര.
കഴിഞ്ഞ തവണ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഓസീസിനെ കീഴടക്കിയിരുന്നു. ഇന്ത്യ ഓസീസിനെതിരെ അവരുടെ മണ്ണില്‍ നേടുന്ന ആദ്യ പരമ്പരയാണിത്. വിരാട് കോഹ്ലിയുടെ നായകത്വത്തിലാണ് ഇന്ത്യ കഴിഞ്ഞ തവണ പരമ്പര സ്വന്തമാക്കിയത്.
ഇത്തവണ അവസാന മൂന്ന്് ടെസ്റ്റില്‍ കോഹ്ലി കളിക്കില്ല. ഇത് ഓസ്ട്രേലിയയ്ക്ക് ഗുണമാകുമെന്ന് ലാംഗര്‍ പറഞ്ഞു. കോഹ്ലിയെ കൂടാതെ ഇറങ്ങുന്ന ഇന്ത്യയെ അനായാസം കീഴടക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന്് ലാംഗര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യ ടെസ്റ്റിനുശേഷം കോഹ്്ലി ഇന്ത്യയിലേക്ക്് മടങ്ങും. അവസാന മൂന്ന് ടെസ്റ്റുകളില്‍ അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: