പൂന: രാജ്യത്ത് നാല് കോടി ഓക്സ്ഫഡ്-ആസ്ട്രസെനെക കൊറോണ പ്രതിരോധ വാക്സിന് നിര്‍മിക്കുമെന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിന് ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ). ലോകരാജ്യങ്ങള്ക്കായോ അല്ലെങ്കില്‍ ഇന്ത്യക്കാര്‍ക്കു മാത്രമായോ ഇവ ഉപയോഗിക്കുമെന്നും എസ്ഐഐ അറിയിച്ചു.
നിലവില്‍ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയില്‍ പുരോഗമിക്കുകയാണ്. 1,600 പേരാണ് പരീക്ഷണാര്‍ഥം വാക്സിന് സ്വീകരിച്ചത്. എത്രയും പെട്ടെന്ന് വാക്സിന് ലഭ്യമാക്കുന്നതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചുമായി ചേര്‍ന്ന് പ്രര്ത്തിക്കുകയാണെന്നും എസ്ഐഐ കൂട്ടിച്ചേര്‍ത്തു.
ഓക്സ്ഫഡ് വാക്സിനെക്കൂടാതെ അമേരിക്കയുടെ നൊവാവാക്സ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി തേടാനുള്ള പദ്ധതിയും എസ്ഐഐക്കുണ്ട്. ഇതിനായി അമേരിക്കയില്‍ നിന്ന് വാക്സിന് ലഭ്യമായിട്ടുണ്ടെന്നും ഇവ ബോട്ടിലുകളില്‍ നിറയ്ക്കുകയാണ് ഇനി വേണ്ടതെന്നും എസ്ഐഐ പറഞ്ഞു. ബ്രിട്ടനില്‍ ഇത് മുന്നാംഘട്ട പരീക്ഷണത്തിലാണ്.
ഇവയെക്കൂടാതെ, ഡോ. റെഡ്ഡീസ് ലാബ്സും രാജ്യത്ത് വാക്സിന് പരീക്ഷണം ആരംഭിച്ചു. റഷ്യന്‍ വാക്സിന്റെ പരീക്ഷണമാണ് റെഡ്ഡി ലാബ്സിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: