വടകര: കോവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ കെട്ടിടങ്ങള്‍ക്ക് നഗരസഭ അനധികൃത അനുമതി നല്‍കുന്നതായി പരാതി. നഗര മധ്യത്തിലാണ് അനധികൃത കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയത് വിവാദമാകുന്നത്.
എടോടി പോലീസ് സ്റ്റേഷന്‍ റോഡിനു സമീപം പുതുതായി നിര്‍മിച്ച കെട്ടിടമാണ് നഗരസഭാ അധികൃതരുടെ അറിവോടെ ചട്ടങ്ങള്‍ ലംഘിച്ച് കെട്ടിപൊക്കിയത്.
നഗര മധ്യത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന മൂന്നു നില കെട്ടിടത്തിന് നിയമപ്രകാരം ആനുപാതികമായ പാര്‍ക്കിംഗ് സൗകര്യമോ, ഡ്രൈനേജ് സംവിധാനങ്ങളോ റോഡില്‍ നിന്നും നിശ്ചിത അകമോ ഇല്ലാതെയാണ് നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ വടകര നഗരസഭയിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഗതാഗത കുരുക്ക്. ഇതിന് പ്രധാന കാരണം കെട്ടിടങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതാണ്. ഇതിന് പ്രധാന ഉദാഹരണമാണ് എടോടി മുതല്‍ പുതിയ ബസ്സ്റ്റാന്റ് പരിസരം വരെയുള്ള ഭാഗം. ഇവിടെ വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ വാഹങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യേണ്ട ഗതികേടിലാണ്.
സാധാരണക്കാരായ ജനങ്ങള്‍ വീട് നിര്‍മാണ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ സമീപിക്കുമ്പോള്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞു ഒഴിവാക്കുന്ന നഗരസഭ അധികൃതര്‍ നഗരത്തിലെ മുതലാളിമാര്‍ക്ക് ഒത്താശന പാടുകയാണെന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. രാജേഷ് കുമാര്‍ ആരോപിച്ചു.
അനധികൃത കെട്ടിടങ്ങള്‍ക്കെതിരെയും അനുമതി നല്‍കിയ നഗരസഭാ അധികൃതര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: