കൊല്ലം: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ പുതുക്കിയ വോട്ടര്‍പട്ടിക പ്രകാരം കോര്‍പ്പറേഷന്‍ പരിധിയില്‍ 3,06,365 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 1,59,976 സ്ത്രീ വോട്ടര്‍മാരും 1,46,387 പുരുഷന്മാരും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരും ഉള്‍പ്പെടുന്നു.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍ മുനിസിപ്പാലിറ്റിയില്‍ 31,357 വോട്ടര്‍മാരില്‍ 17,218 സ്ത്രീകളും 14,139 പുരുഷന്മാരുമാണ് ഉള്ളത്. പുനലൂരില്‍ 41,668 വോട്ടര്‍മാരില്‍ 22,247 സ്ത്രീകള്‍, 19,421 പുരുഷന്മാര്‍, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയില്‍ 41,860 വോട്ടര്‍മാരില്‍ 21,819 സ്ത്രീകള്‍, 20,041 പുരുഷന്മാര്‍, കൊട്ടാരക്കര മുനിസിപ്പാലിറ്റിയില്‍ 26,399 വോട്ടര്‍മാരില്‍ 14,091 സ്ത്രീകള്‍ 12,308 പുരുഷന്മാരും ഉള്‍പ്പെടുന്നു.
പുരുഷ വോട്ടര്‍മാര്‍ കൂടുതല്‍ കരുനാഗപ്പള്ളിയിലും കുറവ് കൊട്ടാരക്കരയിലുമാണ്. സ്ത്രീ വോട്ടര്‍മാരുടെ കണക്കില്‍ പുനലൂര്‍ മുനിസിപ്പാലിറ്റിയാണ് മുന്നില്‍. കുറവ് കൊട്ടാരക്കരയിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: