മണ്ണാര്‍ക്കാട്: ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ ടൂറിസം സാധ്യതയുള്ള കാഞ്ഞിരപ്പുഴയില്‍ വികസനം കൊണ്ടുവരാന്‍ സിപിഎം ഭരണസമിതിക്ക് കഴിഞ്ഞില്ല. ഇടത് വലത് മുന്നണികള്‍ ഇടതടവില്ലാതെ ഭരിച്ചിട്ട് സാധാരണക്കാരുടെ അടിസ്ഥാന സൗകര്യം ഉയര്‍ത്തുന്നതിനായി ഒന്നുംചെയ്തില്ല എന്നതാണ് വാസ്തവം.
പലപ്പോഴും കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന പഞ്ചായത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ജലജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കാന്‍ ഭരണസമിതിക്ക് കഴിഞ്ഞില്ല. തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി ഗ്രാമീണ റോഡുകളുടെ നവീകരണം നടപ്പിലായില്ല. പിഎംഎവൈ ,ലൈഫ് മിഷന്‍ പദ്ധതി പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്പെട്ടില്ല.
കാഞ്ഞിരപ്പുഴയിലെ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനും മറ്റുമായി ഒന്നും തന്നെ ചെയ്തിട്ടില്ല. കാഞ്ഞിരപ്പുഴക്കാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന ബസ് സ്റ്റാന്‍ഡ് നിര്‍മാണം പ്രഖ്യാപനത്തിലൊതുങ്ങി. ചിറക്കല്‍പ്പടി -കാഞ്ഞിരപ്പുഴ റോഡ് നവീകരണം ഇതുവരെ പൂര്‍ത്തിയായില്ല. എന്നാല്‍ ലൈഫ് പദ്ധതിയില്‍ 198 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതായും, പൂഞ്ചോല ഗവ.എല്‍ പി സ്‌കൂളിന് 50 ലക്ഷം അനുവദിച്ചായതായും, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം നടപ്പിലാക്കി, ഗ്രാമീണ റോഡുകളുടെ നവീകരണം പൂര്‍ത്തിയാക്കി എന്നുമാണ് ഭരണപക്ഷം പറയുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കുകയും, വികസനം തടസപ്പെടുത്തിയതും ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി മത്സര രംഗത്തുള്ളത്. ഇത്തവണ പഞ്ചായത്തില്‍ ബിജെപി അംഗങ്ങളും ഉണ്ടാവുമെന്നുറപ്പാണ്. ആകെ വാര്‍ഡ് 19- സി പി എം 8, സി പി ഐ 5, എന്‍ സി പി 1, കോണ്‍ഗ്രസ് 4, മുസ്ലിംലീഗ് 1 എന്നിങ്ങനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: