ന്യൂദല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ദേവ് കളിക്കളത്തില്‍ തിരിച്ചെത്തി. ദല്‍ഹി ഗോള്‍ഫ് ക്ലബ്ബില്‍ സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍ഫ് കളിക്കുന്നതിന്റെ വീഡിയോ കപില്‍ദേവ് ഇന്നലെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
രണ്ടാഴ്ച മുമ്പാണ് കപില്‍ദേവ് ദല്‍ഹിയിലെ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായത്. ആശുപത്രി വിട്ട് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കളിക്കളത്തില്‍ തിരിച്ചെത്തി.
ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷമാണ് കപില്‍ ദേവ് ഗോള്‍ഫ് കളിക്കാന്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: