പത്തനാപുരം: പാമ്പുകടിയേറ്റ് മരണപ്പെട്ട ആദിത്യമോളുടെ കുടുംബത്തിന് വീട് ഒരുങ്ങുന്നു. തറക്കല്ലിടീലിന് പിന്നാലെ വീടിന്റെ കട്ടിള വയ്പ്പ് ചടങ്ങും നടന്നു. വാവ സുരേഷിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വളരെ വേഗത്തിലാണ് നിര്‍മാണം. 800 ചതുരുശ്ര അടി വിസ്തൃതിയില്‍ പതിമൂന്ന് ലക്ഷം രൂപ ചെലവഴിച്ച് മനോഹരമായ ഭവനമാണ് ഒരുങ്ങുന്നത്.
മൂന്ന് മാസത്തിനകം പണി പണ്ടൂര്ത്തീകരിച്ച് താക്കോല്‍ നല്‍കാനാണ് തീരുമാനം. മാങ്കോട് ചരുവിള പണ്ടുത്തന്വീട്ടില് രാജീവ്-സിന്ധു ദമ്പതികളുടെ മകള്‍ ആദിത്യ കഴിഞ്ഞമാസം നാലിനാണ് പണ്ടാമ്പുകടിയേറ്റു മരിച്ചത്. അനുജത്തിക്കൊപ്പം തറയില്‍ കിടന്നുറങ്ങുകയായിരുന്ന ആദിത്യയുടെ ചെവിയില്‍ പാമ്പ് കടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: