ദുബായ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ തേരോട്ടം തുടരുന്നു. ഫൈനലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്തു. മുംബൈയുടെ തുടര്‍ച്ചയായ രണ്ടണ്ടാം കിരീടമാണിത്.
ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി ഇരുപതോവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് എടുത്തു. മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നായകന് രോഹിത് ശര്‍മ 68 റണ്‍സുമായി പോരാട്ടം മുന്നില്‍ നിന്ന് നയിച്ചു. നേരത്തെ നായകന് ശ്രേയസ് അയ്യരുടെയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിന്റെയും അര്‍ധസെഞ്ചുറിയാണ് ദല്‍ഹിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ഓപ്പണിങ്ങില്‍ മാര്‍കസ് സ്റ്റോയിനിസ് ആദ്യ പന്തില്‍ പുറത്തായി. ശിഖര്‍ ധവാന് 15നും അജിങ്ക്യ രഹാനെ രണ്ടിനും മടങ്ങി. പേസ് ബൗളര്‍ ട്രന്റ് ബോള്‍ട്ടാണ് ദല്‍ഹിയുടെ മുന്‍ നിരയെ തകര്‍ത്തത്. മധ്യനിരയില്‍ അയ്യര്‍-പന്ത് സഖ്യം ടീമിനെ മുന്നോട്ടു നയിച്ചു. അയ്യര്‍ 50 പന്തില്‍ രണ്ട് സിക്സും ആറ് ഫോറും അടക്കം 65 റണ്‍സ് നേടി പുറത്താകാതെ നിന്നു. പന്ത് 38 പന്തില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം 56 റണ്‍സ് എടുത്തു. ഷിമ്രോണ്‍ ഹെറ്റ്മയര്‍ അഞ്ച് റണ്‍സിന് പുറത്തായി.
മുംബൈക്കായി ട്രന്റ് ബോള്‍ട്ട് നാലോവറില്‍ മുപ്പത് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. നഥാന്‍ കോള്‍ട്ടര്‍നൈല്‍ നാലോവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: