കൊല്ലം: തെരഞ്ഞെടുപ്പിന് തിരശീല ഉയര്‍ന്നതോടെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉപകരണങ്ങള്‍ പൊടിതട്ടി വൃത്തിയാക്കുന്ന തിരക്കിലാണ് തൊഴിലാളികള്‍. പത്തുമാസമായി മേഖലയില്‍ ജോലി ഇല്ലാതായതോടെ പലരും മറ്റുജോലികള്‍ക്ക് പോയി തുടങ്ങിയിരുന്നു പലരും. ഇവരൊക്കെ തിരിച്ചുവരവിലാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളില്‍ തളര്‍ന്നെങ്കിലും തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളിലാണ് ഉടമകളും തൊഴിലാളികളും. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയകക്ഷികള്‍ക്കൊപ്പം ഒരുക്കങ്ങള്‍ നടത്തുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയ്ക്ക് ഇനി രണ്ടുമാസത്തോളം തിരക്കാവും.
സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപന ഉടമകളും തൊഴിലാളികളും ദുരിതത്തിലായത്. ഉത്സവങ്ങളും പെരുന്നാളുകളും പൊതുയോഗങ്ങളുമെല്ലാം ഉള്ള മാസത്തില്‍ തന്നെ അപ്രതീക്ഷിത പ്രഹരമാണ് മേഖലയിലുണ്ടായത്. പ്രതിസന്ധികളില്‍നിന്നുള്ള താത്കാലികരക്ഷയെന്ന നിലയിലാണ് തെരഞ്ഞെടുപ്പിനെ പലരും നോക്കിക്കാണുന്നത്. പൊതുപരിപാടികള്‍ കുറയുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍. പരസ്യപ്രചാരണങ്ങള്‍ക്കും പ്രചാരണ വാഹനങ്ങള്‍ക്കുമായിരിക്കും ഇത്തവണ ആവശ്യക്കാരേറുന്നത്. എങ്കിലും തെരഞ്ഞെടുപ്പിനായുള്ള നിര്‍ദേശങ്ങള്‍ വന്നെങ്കില്‍മാത്രമേ ഇക്കാര്യത്തില്‍ കൃത്യമായി പറയാന്‍ കഴിയൂ.
ഇത്തവണ സാമൂഹികമാധ്യമങ്ങളില്കൂടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് സാധ്യത കൂടുതലായതിനാല്‍ അനൗണ്‍സ്മെന്റ് മേഖലയിലുള്ളവരും പ്രതീക്ഷ കൈവെടിയുന്നില്ല. പല സ്ഥലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ റെക്കോഡ് ചെയ്യാന്‍ ആരംഭിച്ചുകഴിഞ്ഞു. കോവിഡ്കാല പ്രതിസന്ധികളില്‍നിന്നുള്ള മോചനം തദ്ദേശ തെരഞ്ഞെടുപ്പിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയിലുള്ളവര്‍. പലര്‍ക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍ കിട്ടിത്തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും പ്രചാരണവുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ണതോതില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇത്തവണ ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കൃത്യമായി വന്നെങ്കില്‍മാത്രമേ ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാനാകൂ. പൊതുപരിപാടികള്‍ക്ക് നിയന്ത്രണങ്ങളുള്ളതിനാല്‍ പ്രചാരണവാഹനങ്ങള്ക്കാവണം ഇത്തവണ ആവശ്യക്കാരേറുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: