ഭോപ്പാല്‍ : മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ലീഡ് നിലനിര്‍ത്തി ബീജെപി. ആദ്യത്തെ വോട്ടെണ്ണല്‍ ഫലങ്ങളില്‍ 19 സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്. ആറ് സീറ്റുകളിലാണ് കോണ്‍ഗ്രസിന് ലീഡുള്ളത്. സസ്ഥാനത്ത് ജ്യോതിരാദിത്യ സിന്ധ്യയ്ക്കുണ്ടായിരുന്ന പ്രാധാന്യം തെളിയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ്.
നവംബര്‍ മൂന്നിനാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടത്തിയത്. സിന്ധ്യയ്ക്കൊപ്പമുണ്ടായിരുന്ന 25 പേരും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മധ്യ പ്രദേശില്‍ ഉപതെരഞ്ഞെടുപ്പിലേക്ക് വഴിവെച്ചത്. 230 അംഗ നിയമസഭയില്‍ 83 എംഎല്‍എമാര്‍ മാത്രമാണ് കോണ്ഗ്രസിസ്സിനുള്ളത്.
സംസ്ഥാനത്ത് നിലവില്‍ ബിജെപിക്ക് 109 സീറ്റുണ്ടെങ്കിലും ഭരണം നിലനിര്‍ത്തുന്നതിനായി ഇനി ഒമ്പത് സീറ്റുകള്‍ കൂടി ആവശ്യമുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പ് ബിജെപിക്കും നിര്‍ണായകമാണ്.
അതേസമയം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്ന യുപിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഏഴ് സീറ്റുകളില്‍ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബിജെപിക്ക് മുന്‍തൂക്കം. ലീഡ് നില അറിഞ്ഞ ആറ് സീറ്റുകളില്‍ 4 എണ്ണത്തില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. രണ്ട് സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടിയാണ് ലീഡ് ചെയ്യുന്നത്. ഒരെണ്ണത്തില്‍ ബിഎസ്പിയും മുന്നിട്ടു നില്ക്കുന്നു.
ഇത് കൂടാതെ ഗുജറാത്തിലെ എട്ട് സീറ്റുകളിലും, ജാര്‍ഖണ്ഡ്, കര്‍ണാടക, ഒഡീഷ, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ രണ്ടുവീതം സീറ്റുകളിലും ഛത്തീസ്ഗഡ്, തെലങ്കാന, ഹരിയാന എന്നിവിടങ്ങളില്‍ ഓരോ സീറ്റുകളിലേക്കായിയ നടത്തിയ ഉപതരഞ്ഞെടുപ്പില്‍ ഇന്ന് വോട്ടെണ്ണല്‍ നടന്നു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: