അടിമാലി: കിണറ്റില്‍ അകപ്പെട്ട കേഴമാന്‍ കുഞ്ഞിനെ വനംവകുപ്പുദ്യോഗസ്ഥര്‍ രക്ഷിച്ചു. അടിമാലി പ്രിയദര്‍ശിനി കോളനിയിലെ ചെറിയ കിണറ്റിലായിരുന്നു തിങ്കളാഴ്‌ച്ച രാവിലെ കേഴമാനിനെ അകപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂമ്പന്‍പാറ ഫോറസറ്റ് റേഞ്ച് ഓഫീസിലെ വനപാലകര്‍ സ്ഥലത്തെത്തി കേഴമാനിനെ കിണറ്റില്‍ നിന്നും രക്ഷിച്ചു. കിണറ്റില്‍ നിന്നും രക്ഷപ്പെടുവാനുള്ള ശ്രമത്തിനിടയില്‍ കേഴമാന്‍ കുഞ്ഞിന്റെ കഴുത്തിനടിയില്‍ പരിക്കുകള്‍ സംഭവിച്ചിരുന്നു.
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ. സന്തോഷിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് കേഴമാനിനെ രക്ഷിച്ച് അടിമാലി മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കിയത്. കേഴമാനിനെ വനത്തില്‍ തുറന്നു വിടുമെന്നും വനംവകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക