പാട്ന :ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. ആദ്യ ഫല സൂചനകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പുറത്തെടുത്തിരിക്കുന്നത്.
ആദ്യ ഫല സൂചനകള്‍ എന്‍ഡിഎയ്ക്ക് അനുകൂലമായാണ് പുറത്തുവന്നത്. പിന്നീട് മഹാസഖ്യത്തിന്റെ ലീഡ് നിലയിലും ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. 228 സീറ്റുകളിലെ ലീഡ് നില പുറത്ത് വന്നപ്പോള്‍ 122 സീറ്റുകളില്‍ ബിജെപി സഖ്യം 20 സീറ്റുകളുമായി മുന്നിട്ട് നില്‍ക്കുകയാണ്.
അതേ സമയം ആര്‍ജെഡി -കോണ്‍ഗ്രസ് സഖ്യം 113 സീറ്റുകളില്‍ മുന്നിലാണ്. എല്‍ജെപി രണ്ട് സീറ്റുകളിലും മുന്നിട്ട് നില്ക്കുന്നു. തുടക്കത്തില്‍ മഹാസഖ്യം ലീഡ് നിലയില്‍ ശക്തമായി മുന്നേറിയിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍ഡിഎ മുന്നിലാണ്.
55 കേന്ദ്രങ്ങളില്‍ 414 ഹാളുകള്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. കേന്ദ്രസായുധ സേന, ബിഹാര്‍ മിലിട്ടറി പോലീസ്, ബിഹാര്‍ പോലീസ് എന്നിവരാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും പ്രശ്നസാധ്യതാ പ്രദേശങ്ങള്‍ക്കും വലയം തീര്‍ത്തിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയെയും ബിഹാറില്‍ വിന്യസിച്ചിട്ടുണ്ട്.
ബിഹാറിനൊപ്പം 11 സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്. 28 സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശാണ് ഉപതെരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: