ഇത് വര്‍ഷങ്ങളുടെ പഴക്കമുള്ള ഒരു നിവേദനത്തിന്റെ വഴിയിലൂടെയുള്ള യാത്രയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ പാര്‍ലമെന്റ് മെമ്പര്‍ വരെ ആയ ജാര്‍ഖണ്ഡ് സ്വദേശിയായ വനവാസി നേതാവായിരുന്നു ഡോക്ടര്‍ കാര്‍ത്തിക് ഒറോണ്‍. വനവാസികളുടെ ചില പ്രത്യേക താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഡോക്ടര്‍ കാര്‍ത്തിക് ഒറോണ്‍ അടക്കമുള്ള ജോയിന്റ് പാര്‍ലമെന്റ്ററി കമ്മറ്റി 1969 നവംബര്‍ 17 ന് ലോകസഭയുടെ പരിഗണനക്കായി ചില ശുപാര്‍ശകള്‍ അയക്കുകയുണ്ടായി. അതിലെ ഒരു സുപ്രധാന നിര്‍ദ്ദേശം ഇതായിരുന്നു. ‘ഇന്ത്യന്‍ ഭരണഘടനയുടെ ഷെഡ്യൂള്‍ 2 (2എ), നിലനില്ക്കെതന്നെ, വനവാസിമതവും ആചാരങ്ങളും വിശ്വാസങ്ങളും ഉപേക്ഷിച്ച് കൃസ്തീയ,മുസ്ലിം മതങ്ങളില്ചേരുന്നവര് ‘ ഷെഡ്യൂള്‍ ട്രൈബ് ‘ എന്നവിഭാഗത്തില്‍ പെടാന്‍ അര്‍ഹരല്ല’. ശുപാര്‍ശ അന്ന് ഏകകണ്ഠമായി പാസ്സായെങ്കിലും ശുപാര്‍ശ നടപ്പില്‍ വരാതിരിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധിയുടെമേല്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ സമ്മര്‍ദ്ദം ചെലുത്തി. പിന്നീട് ശുപാര്‍ശയെ അനുകൂലിച്ചു കൊണ്ട് 1970 നവംബര്‍ 10 ന് 26 രാജ്യസഭാംഗങ്ങള്‍ ഉള്‍പ്പെടെ 348 എംപിമാര്‍ ഒപ്പുവെച്ച ഒരു പ്രമേയം പ്രധാന മന്ത്രിക്ക് നല്കി. എത്രയും വേഗം ശുപാര്‍ശയില്‍ തീരുമാനം എടുക്കണമെന്നായിരുന്നു പ്രമേയത്തിലെ ആവശ്യം.
1970 നവംബര്‍ 16 ന് ഇതു സംബന്ധിച്ച് ചര്‍ച്ച നടന്നു. നാഗാലാന്റ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ദില്ലിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. എന്നാല്‍ ഗവണ്മെന്റ് നവംബര്‍ 17 ന് ജെപിസിയുടെ നിര്‍ദ്ദേശം ഒഴിവാക്കികൊണ്ട് ബില്ലില്‍ ഭേദഗതി വരുത്തി. രണ്ട് ക്രിസ്ത്യന്‍ സഹമന്ത്രിമാര്‍ ജെ പി സിയുടെനിര്ദ്ദേശത്തെ ശക്തമായി എതിര്‍ക്കുകയും അത് ഒഴിവാക്കിയ ഗവണ്മെന്റ് നടപടിയെസ്വാഗതം ചെയ്യുകയും ചെയ്തു.
എംപിമാരുടെ സമ്മര്‍ദ്ദം മൂലം വീണ്ടും ജെ പി സിയുടെ ശുപാര്‍ശ ചര്‍ച്ച ചെയ്യാമെന്ന് ഗവണ്മെന്റ് ഉറപ്പ് നല്‍കിയെങ്കിലും 1970 ഡിസംബറിര്‍ 27 ന് ലോക്സഭ പിരിച്ചുവിട്ടതോടെ ശുപാര്‍ശ ഇരുട്ടിലായി. വെളിച്ചം കാണാതെ പോയ ആ നിവേദനം മനസില്‍ നീറുന്ന വേദനയായിമാറിയതോടെ ഡോക്ടര്‍ കാര്‍ത്തിക് ഒറോണ്‍ അത് പകര്‍ത്തിയത് ‘ഡാര്‍ക്ക് നൈറ്റ് ഓഫ് 20 ഇയേഴ്സ് ‘ എന്ന തന്റെ പുസ്തകത്തിലാണ്.
ഭാരതത്തിന്റെ അതി പ്രാചീനരായ വനവാസികളുടെ പിന്തലമുറക്കാര് തന്നെയാണ് ഇന്നത്തെ വനവാസികള്‍. മഹാരാഷ്ട്രയില്‍ നിന്ന് കൊടുത്ത ഒരു ഹരജിയില്‍ 2011 ജനുവരി 5 ന് സുപ്രീംകോടതി വിധി പ്രസ്താവിച്ചു. പതിനായിരത്തോളം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന മഹാഭാരതത്തിലും രാമായണത്തിലും ഇവരുടെ സജീവ സാന്നിധ്യം കാണാവുന്നതാണ്. ഏകലവ്യന് എന്ന അഭ്യാസി അര്‍ജ്ജുനനില്‍ നിന്ന് വളരെ ഒന്നും ദൂരത്തല്ല മഹാഭാരതത്തില്‍ ജീവിക്കുന്നത്.
1640 കളിലെ മുഗള്‍ ആധിപത്യത്തോടെയാണ് ഭാരതത്തില്‍ വനവാസികളുടെ കഷ്ടകാലം തുടങ്ങുന്നത്.1700 മുതല്‍ 1947 വരെ ഉണ്ടായിരുന്ന ബ്രിട്ടീഷ് ഭരണത്തില്‍ ഭൂരിഭാഗം വനവാസികള്‍ക്കും അവരുടെ ഭൂമി നഷ്ടപ്പെട്ടു. 2011 ലെ സെന്‍സസ് പ്രകാരം ഭാരതത്തിന്റെ ജനസംഖ്യയില്‍ 8.6% വനവാസികളാണ്. അതായത് ഏകദേശം 10.4 കോടി ജനങ്ങള്‍. അതില്‍ 5.53% ക്രിസ്ത്യന്‍ മതം സ്വീകരിച്ചവരാണ്. മതപരിവര്‍ത്തനം നടത്തി ക്രിസ്ത്യന്‍ മതം സ്വീകരിച്ചവര്‍ പുതിയ മതാചാര പ്രകാരം ജീവിക്കുന്നവരാണ്.സാമ്പത്തികമായും സാമൂഹികമായും അവര്‍ വനവാസികളേക്കാള്‍ ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുന്നവരാണ്.
വനവാസികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കണമെന്ന് പറയുന്നത് ബാലിശമാണ്. സ്വന്തം ഗോത്രം വിട്ട് മറ്റൊരു മതത്തില്‍ ചേര്‍ന്നവര്‍ ആ മതത്തിന്റെ ആചാരങ്ങളില്‍ വിശ്വസിക്കുന്നതായി കരുതുന്നു. ഇത് ഒരു ഹരജിയില്‍ ഗോഹട്ടി ഹൈക്കോടതി നല്കിയ ഉത്തരവാണ്.
ചിലതല്പ്പരകക്ഷികളും ക്രിസ്ത്യന്‍ മിഷനറിമാരും ഗോഹട്ടി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതി യില്‍ അപ്പീല്‍ നല്‍കിയെങ്കിലും സുപ്രീം കോടതി, ഹൈക്കോടതി വിധി ശരി വച്ചു. 1951 ഫെബ്രുവരി 15 ന് പ്രാബല്യത്തില്‍ വന്ന ഇന്ത്യ ഗവണ്മെന്റ് ഓര്‍ഡര്‍ പ്രകാരം 1931 ലെ സെന്‍സസ് റിപ്പോര്‍ട്ടില്‍ പേരുള്ളവരാണ് യഥാര്‍ത്ഥ വനവാസി ഗോത്രക്കാര്‍. 1967 ലെ ടരവലറൗഹലറ ഇമേെല െ& ടരവലറൗഹലറ ഠൃശയല െഛൃറലൃ െ
( അാലിറാലി)േ ബില്ല് പ്രകാരം ‘ വനവാസിമതവും ആചാരങ്ങളും വിശ്വാസങ്ങളും ഉപേക്ഷിച്ച് ക്രിസ്ത്യന്‍, മുസ്ലിം മതങ്ങളില്‍ ചേരുന്നവര്‍ ‘ഷെഡ്യൂള്‍ ട്രൈബ് ‘ എന്നവിഭാഗത്തില്പെടുന്നില്ല.
1950 ല്‍ ഒറീസ ഗവണ്മെന്റ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ‘വനവാസി ഗോത്രത്തില്‍ ജനിച്ചാലും ഗോത്രാചാരങ്ങള്‍ ഉപേക്ഷിച്ചാല്‍ അവരെ പട്ടിക വനവാസി ഗോത്രത്തില്പെട്ടവരായി കണക്കാക്കപ്പെടുന്നില്ല’.തത്തുല്യമായ ഉത്തരവുകള്‍ ബീഹാര്‍, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും നിലവിലുണ്ട്.കേരളാ ഗവണ്മെന്റിന്റെ വിദ്യാഭ്യാസ സംവരണവുമായി ബന്ധപ്പെട്ട ഏഛ/64 റമലേറ 20/6/64 പ്രകാരം മതം മാറ്റപ്പെട്ട വനവാസി ക്രിസ്താനികളെ ‘ വനവാസി ഗോത്ര വംശജരായി ‘ കണക്കാക്കാന്‍ പാടില്ല.
മതപരമായി ഏറ്റവും അധികം ചൂഷണം ചെയ്യപ്പെട്ടവരാണ് വനവാസികള്‍. 1830 മുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം തുടങ്ങിയതായി കണക്കുകള്‍ രേഖപ്പെടുത്തുന്നു. 1947 ന് ശേഷമാണ് മതപരിവര്‍ത്തനം കൂടുതലായി നടന്നത്. 1947 ല്‍ മണിപ്പൂരില്‍ 7% ക്രിസ്ത്യന്‍ ജനസംഖ്യ ഉണ്ടായിരുന്നത്1970 ല്‍ 70% ആയി ഉയര്‍ന്നു.
ഇതോടെ വനവാസികളുടെ ഇടയില്‍ ‘ക്രിസ്ത്യന്‍ – ക്രിസ്ത്യന്‍ അല്ലാത്തവര്‍ എന്ന രീതി നിലവില്‍ വന്നു. മതപരിവര്‍ത്തനം ചെയ്ത വനവാസികള്‍ ക്രിസ്തീയ ആചാരപ്രകാരം പള്ളിയില്പോകുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഡോക്ടര്‍ കാര്‍ത്തിക് ഒറോണ്‍ ‘ഡാര്‍ക്ക് നൈറ്റ് ഓഫ് 20 ഇയേഴ്സ് ‘ എന്ന് തന്റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു.
ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 15 (1) ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുവാന്സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. പക്ഷേ മതപരിവര്‍ത്തനത്തിന് അധികാരം നല്‍കുന്നില്ല.1970 ല്‍ ദ ട്രിബൂണലില്‍ ചില ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തിയ പരാമര്‍ശങ്ങളെ ഉദ്ധരിച്ച് കൊണ്ട് ഡോക്ടര്‍ കാര്‍ത്തിക്ക് തന്റെ പുസ്തകത്തില്‍ വിണ്ടും പരാമര്‍ശിക്കുന്നുണ്ട്. ഗവണ്മെന്റ്ഞങ്ങള്, ജനജാതികള്ക്ക് നല്കുന്ന ആനുകൂല്യങ്ങള്‍ മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യന്‍ സമൂഹം തട്ടിയെടുത്താല്‍ പിന്നെ ഞങ്ങളുടെ ഭാവി എന്താകും? അതെ. ആശങ്കയും ഭയവും കലര്‍ന്ന ആ ചോദ്യം നമുക്ക് കണ്ടില്ലെന്നു നടിക്കാനാവില്ല.
1956 ല്‍ ഇതുമായി ബന്ധപ്പെട്ട ഒരു ഭേദഗതി ഇതേ ബില്ലില്‍ വരുത്തിയിരുന്നു. ഹിന്ദുവോ സിക്കോ അല്ലാതെ മറ്റ് ഏത് മതത്തില്‍ പെട്ടതാണെന്ന് അവകാശപ്പെട്ടാലും അവര്‍ പട്ടിക ജാതിയില്‍ പെടുന്നില്ല.അതുപോലെ തന്നെ 1935 ലെ ഗവണ്മെന്റ് ആക്ട് പ്രകാരം ‘വിദേശിയോ ആഗ്ലോ ഇന്ത്യനോ അല്ലാത്തവരും, ക്രിസ്ത്യന്‍ മതത്തില്‍ ഉള്ളവരെന്ന് അവകാശപ്പെടുന്നവരെയെല്ലാം തന്നെ’ ഇന്ത്യന്‍ ക്രിസ്ത്യന്‍ ‘ ആയി കണക്കാക്കുന്നു.
അതുപ്രകാരം പട്ടിക ജാതി, വനവാസി വിഭാഗത്തില്‍ പെട്ട ഒരാള്‍ മത പരിവര്‍ത്തനം ചെയ്ത് ക്രിസ്ത്യാനി ആയാല്‍ അയാളെ ‘ ഇന്ത്യന്‍ ക്രിസ്ത്യന്‍’ ആയി തന്നെകണക്കാക്കേണ്ടതാണ്. മാത്രവുമല്ല അയാള്‍ പട്ടിക ജാതി വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹനല്ല.
അത്തരം ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് ഭരണഘടനാ വിരുദ്ധവുമാണ്. 1970 ലെ ജെപിസി യുടെ ശുപാര്‍ശ അടങ്ങിയ പ്രമേയം നടപടികള്‍ എടുക്കാതെ ഒഴിവാക്കപ്പെട്ട നീണ്ട കാലത്തെ വേദന ഉള്ളിലടക്കി കൊണ്ട് തന്നെ, ജനജാതി സുരക്ഷമഞ്ച് 2009 ല്‍ 27.67 ലക്ഷം വിശ്വാസികളുടെ ഒപ്പുകള്‍ ശേഖരിച്ച് ഒരു നിവേദനം പ്രസിഡന്റ് ആയിരുന്ന പ്രതിഭാ പാട്ടീലിന് സമര്‍പ്പിച്ചു.മതപരിവര്‍ത്തനം ചെയ്തവരെ സംവരണത്തില്‍ നിന്ന് ഒഴിവാക്കി 1970 ലെ ജെ പി സി യുടെ ശുപാര്ശസ്വീകരിച്ച് നിയമഭേദഗതി നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായിരുന്നു നിവേദനം. വീണ്ടും നിരാശ ആയിരുന്നു ഫലം. സ്വാതന്ത്ര്യം കിട്ടി എഴുപത്തി മുന്ന് വര്‍ഷങ്ങള്‍ക്കു ശേഷവും പട്ടികവര്‍ഗക്കാരായ വനവാസികളുടെ ആനുകൂല്യങ്ങള്‍ മതപരിവര്‍ത്തനം ചെയ്ത് ക്രിസ്ത്യാനികളായവര് തട്ടിഎടുക്കുന്നത് അത്യന്തം അപലപനീയമാണ്.
ശരിയായ വനവാസി ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കുവാനും അവരുടെ മേലുള്ള നിരന്തരചൂഷണം തടയുവാനും മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരെ വനവാസി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുവാനുള്ള നിയമ നടപടി എത്രയും വേഗം സര്‍ക്കാര്‍ സ്വീകരിക്കേണ്ടതാണ്. വനവാസി ആചാരാനുഷ്ഠാനങ്ങള്‍ ആചരിച്ച് ജീവിക്കുന്ന യഥാര്‍ത്ഥ വനവാസികളുടെ ജീവിതത്തിന് പ്രതീക്ഷയും പുതുവെളിച്ചവും നല്കാന് നാം പ്രതിജ്ഞാബദ്ധരാണ്.
പ്രൊഫസര്‍ ലതനായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: