നെടുങ്കണ്ടം: കുമളി – മൂന്നാര്‍ സംസ്ഥാന പാതയില്‍ അപകട സാധ്യത ഉയര്‍ത്തി വാഹനം ഇടിച്ച് തകര്‍ന്ന തെരുവുവിളക്ക് കാല്. 2 മാസം മുന്‍പാണ് വാഹനമിടിച്ച് തെരുവുവിളക്ക് തകര്‍ന്നത്.
നെടുങ്കണ്ടം എക്സൈസ് ഓഫീസിന് മുന്നില്‍ സംസ്ഥാന പാതയുടെ നടുക്കാണ് തെരുവ് വിളക്ക് ഒടിഞ്ഞ് കിടക്കുന്നത്. സംസ്ഥാന പാതയുടെ 2 വശത്ത് നിന്നും എത്തുന്ന വാഹനങ്ങള്‍ ഒടിഞ്ഞ തെരുവുവിളക്ക് കാലില്‍ തട്ടാനും സാധ്യതയേറെയാണ്.
റോഡിന്റെ വശം ചേര്‍ന്ന് പോകുന്ന ഇരുചക്രവാഹന യാത്രികരാണ് ഏറ്റവുമധികം സൂക്ഷിക്കേണ്ടത്. ബസ് യാത്രികര്‍ യാത്രക്കിടെ തലപുറത്തേക്കിട്ടാല് റോഡിലേക്ക് തള്ളി നില്ക്കുന്ന തെരുവ് വിളക്കില്‍ തലയിടിക്കും.
അടിയന്തരമായി അപകട ഭീതി ഉയര്‍ത്തുന്ന തെരുവുവിളക്കുകാല് നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് വാഹനങ്ങളാണ് സംസ്ഥാന പാതയിലൂടെ കടന്നുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: