കല്‍പ്പറ്റ: മാവോയിസ്റ്റുകളുടെ വനത്തിനുള്ളിലെ സാന്നിധ്യം ആദിവാസി സമൂഹത്തിന് ദോഷമല്ലാതെ ഗുണം ചെയ്യുന്നില്ലന്ന് ഗോത്രമഹാസഭ സംസ്ഥാന കോഡിനേറ്റര്‍ എം. ഗീതാനന്ദന്ദന്‍. മാവോയിസ്റ്റ് വേല്‍മുരുകന്റെ മരണത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മാവോയിസ്റ്റും പോലീസും കാടിറങ്ങിയാല്‍ മാത്രമെ ആദിവാസി സമൂഹത്തിന് രക്ഷയുണ്ടാകൂ. എന്നാല്‍ ഇപ്പോള്‍ നടന്ന കൊലപാതകം ഭരണകൂട ഭീകരത തന്നെയാണ്. മാവോയിസ്റ്റുകളുടെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതികള്‍ക്ക് പ്രസക്തിയില്ല. ആദിവാസി ക്ഷേമത്തിന് വേണ്ടി ഒരു മാവോയിസ്റ്റ് പ്രസ്ഥാനവും പ്രവര്‍ത്തിക്കുന്നില്ലന്നും ഗീതാനന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: