മലപ്പുറം: ഇടതു-വലത് മുന്നണികളെ വളരെയധികം പിന്നിലാക്കി മലപ്പുറം ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചരണം സജീവമാക്കി എന്‍ഡിഎ. മലപ്പുറത്തെ ‘ദേശീയ പാര്‍ട്ടിയായ’ മുസ്ലിം ലീഗിന് ഇത്തവണ കാര്യങ്ങളത്ര ശുഭകരമല്ല. യുഡിഎഫിലെ കെട്ടുറപ്പില്ലായ്മയും എം.സി. കമറുദ്ദീനും കെ.എം. ഷാജിയും അടക്കമുള്ളവര്‍ ചെയ്ത തട്ടിപ്പുകളും തെരഞ്ഞെടുപ്പ് പ്രചാരണത്തെ സാരമായി ബാധിച്ചു.
പരമ്പരാഗത മുസ്ലിം ലീഗ് അണികള്‍ പോലും മാറിച്ചിന്തിച്ച് തുടങ്ങിയത് നേതൃത്വത്തെ വിഷമിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരം ആരോപണങ്ങളുന്നയിക്കുകയും എന്നാല്‍, പിണറായി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ മൗനം പാലിക്കുകയും ചെയ്യുന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് സാധാരണക്കാരായ പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കി. എസ്ഡിപിഐയേയും വെല്‍ഫെയര്‍ പാര്‍ട്ടിയേയും കൂട്ടുപിടിച്ച് നിലവിലുള്ള അധികാര സ്ഥാനങ്ങള്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് നേതൃത്വം.
സിപിഎം നേതൃത്വം നല്കുന്ന ഇടത് മുന്നണിക്ക് ജനങ്ങളോട് വോട്ട് ചോദിക്കാനാകാത്ത സ്ഥിതി വിശേഷമാണുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളായി ഒന്നും പ്രചാരണത്തിന് ഉപയോഗിക്കാനില്ലാതെ വിഷമിക്കുകയാണ് പ്രാദേശിക നേതൃത്വം. പതിവുപോലെ അവിശുദ്ധ കൂട്ടുകെട്ടുകള്‍ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഇടത് മുന്നണി.
ജില്ലാ പഞ്ചായത്തിന് പുറമേ 94 പഞ്ചായത്ത്, 15 ബ്ലോക്ക് പഞ്ചായത്ത്, 12 നഗരസഭകള്‍ എന്നിവ ഉള്‍പ്പെടുന്ന മലപ്പുറത്ത് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണിയുടെ പ്രചാരണം രണ്ടാംഘട്ടം പിന്നിട്ടു കഴിഞ്ഞു. ഇത്തവണ മുഴുവന്‍ സീറ്റുകളിലും മത്സരിക്കാനാണ് എന്‍ഡിഎയുടെ തീരുമാനം. നിലവില്‍ ജില്ലാ പഞ്ചായത്തും 11 നഗരസഭയും 14 ബ്ലോക്ക് പഞ്ചായത്തും ഭരിക്കുന്നത് യുഡിഎഫാണ്. ബാക്കി എല്‍ഡിഎഫും. ഗ്രാമപഞ്ചായത്തുകളില്‍ പകുതിയിലേറെയും യുഡിഎഫിന്റേതാണ് നിലവില്‍.
താനൂര്‍ നഗരസഭയില്‍ മുഖ്യപ്രതിപക്ഷം ബിജെപിയാണ്. പത്ത് കൗണ്‍സിലര്‍മാരാണ് ബിജെപിക്കുള്ളത്. ജില്ലയില്‍ 94 പഞ്ചായത്തുകളിലായി 1778 വാര്‍ഡുകള്‍ ആണുള്ളത്. 12 നഗരസഭകളില്‍ 479 വാര്‍ഡുകളും. സ്ത്രീ വോട്ടര്‍മാരാണ് ജില്ലയില്‍ കൂടുതല്‍. ലോക്ഡൗണ്‍ കാരണം വിദേശയാത്ര മുടങ്ങിയ പ്രവാസികള്‍ക്കും ഇത്തവണ വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: