കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയുമായി വയനാട്ടില്‍ ബിജെപി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പ്രചാരണത്തിന് ചൂടേറി. കൊറോണ മാനദണ്ഡങ്ങളുള്ളതിനാല്‍ സമൂഹമാധ്യമം വഴിയാണ് ഇത്തവണ പ്രചാരണം.
ജില്ലയില്‍ 2161 വാര്‍ഡുകളാണ് ആകെയുള്ളത്. ഇതില്‍ മൂന്ന് മുനിസിപ്പാലിറ്റികളിലായി 98 വാര്‍ഡുകളും 23 പഞ്ചായത്തുകളിലായി 2063 വാര്‍ഡുകളും. നിലവില്‍ വയനാട് ജില്ലയില്‍ 14 വാര്‍ഡുകളിലാണ് ബിജെപിക്ക് മെമ്പര്‍മാരുള്ളത്. ഈ 14 വാര്‍ഡും നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇത്തവണ 117 വാര്‍ഡുകളില്‍ ജയസാധ്യതയുള്ളതായും ബിജെപി കണക്കുകൂട്ടുന്നു.
കഴിഞ്ഞ തവണ ജയിച്ച 14 ഇടങ്ങളിലും മികച്ച പ്രവര്‍ത്തനങ്ങളാണ് ബിജെപി മെമ്പര്‍മാര്‍ കാഴ്ചവച്ചത്. പഞ്ചായത്തുകളില്‍ പൂതാടി-നാല്, പുല്‍പ്പള്ളി-ഒന്ന്, മുള്ളന്‍കൊല്ലി-ഒന്ന്, നൂല്‍പ്പുഴ-ഒന്ന്, അമ്പലവയല്‍-ഒന്ന്, തവിഞ്ഞാല്‍-ഒന്ന്, വെങ്ങപ്പള്ളി-ഒന്ന്, തരിയോട്-രണ്ട്, പടിഞ്ഞാറത്തറ-ഒന്ന് എന്നിങ്ങനെയാണ് കഴിഞ്ഞ തവണ വിജയിച്ച വാര്‍ഡുകള്‍. ബത്തേരി മുനിസിപ്പാലിറ്റിയിലെ ഒരു വാര്‍ഡും ഇതിലുള്‍പ്പെടുന്നു. ഇവിടങ്ങളിലെല്ലാം ഭരണം പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി ജില്ലാ നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: