തിരുവനന്തപുരം: സിപിഎമ്മിന് നാണക്കേടുണ്ടാക്കിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നു. തെരഞ്ഞെടുപ്പ് കൈപ്പാടകലെയെത്തിയ സമയത്ത് കോടിയേരിയെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിനിര്ത്തേണ്ടയെന്ന പാര്‍ട്ടി തീരുമാനത്തിലും അണികള്‍ക്ക് പ്രതിഷേധമുണ്ട്.
ബിനീഷ് വിഷയത്തില്‍ സെക്രട്ടറി മാറി നിന്നാല്‍ കുറ്റം സമ്മതിച്ചതിനു തുല്യമാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതിനാലാണ് സെക്രട്ടറി സ്ഥാനം ഒഴിയേണ്ടെന്ന തീരുമാനം കൈക്കൊണ്ടതെന്നും നേതാക്കള്‍ വിശദീകരിക്കുന്നു. എന്നാല്‍, ഇത് അപ്പാടെ വിഴുങ്ങാന്‍ അണികള്‍ തയാറല്ല.
ബിനീഷ് കോടിയേരിക്ക് എതിരായ ഇ ഡി അന്വേഷണം വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ചര്‍ച്ച ചെയ്തിരുന്നു. കേസില്‍ താന്‍ ഒരിക്കലും ഇടപെടില്ലെന്നും പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഇതിനായി ദുരുപയോഗം ചെയ്യില്ലെന്നുമാണ് കോടിയേരി യോഗത്തില്‍ പറഞ്ഞത്.
തെരഞ്ഞെടുപ്പില്‍ കേസ് പ്രതിപക്ഷം രാഷ്ട്രീയ പ്രചരണായുധമായി ഉപയോഗിക്കും. അതിനാല്‍, പ്രതിരോധിക്കാന്‍ ശക്തമായ രാഷ്ട്രീയ പ്രചരണം സംഘടിപ്പിക്കാനും തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിലും ബിനീഷ് വിഷയം ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: