തിരുവനന്തപുരം : കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരന് സ്വയം നിരീക്ഷണത്തില്‍. കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി വി. മുരളീധരന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഗവര്‍ണറുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ വീട്ടില്‍ സ്വയം നീരീക്ഷണത്തില്‍ കഴിയുകയാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
ശനിയാഴ്ച എറണാകുളത്തു നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗവര്‍ണര്‍ക്ക് കൊറോണ സ്ഥിരീകരിച്ച കാര്യം അറിയുന്നത്. ഇതിനെ തുടര്‍ന്ന് അടുത്ത ഒരാഴ്ചത്തെ പൊതു പരിപാടികള്‍ റദ്ദാക്കുന്നതായും വി. മുരളീധരന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: