കൊച്ചി: ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി ശബരിമല അയ്യപ്പ സേവാ സമാജം നടത്താറുള്ള അയ്യപ്പ മഹാസംഗമം ആരംഭിച്ചു . കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാകും സംഗമം. പന്തളം കൊട്ടാരത്തിലും കേരളത്തിന് അകത്തും പുറത്തുമായി മറ്റ് 18 വേദികളിലുമായി രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് മഹാസംഗമം.
പന്തളം കൊട്ടാര വേദിയില്‍ കൊട്ടാര നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാര വര്‍മ്മ യോഗം ഉദ്ഘാടനം ചെയ്തു. അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അധ്യക്ഷനാകും. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും. ഇതേ സമയം മറ്റ് 18 വേദികളിലും യോഗങ്ങള്‍ നടക്കും.
സ്വാമി ചിദാനന്ദപുരി കോഴിക്കോട്ടും സ്വാമി അയ്യപ്പദാസ് തൊടുപുഴയിലും, ശശികല ടീച്ചര്‍ തൃശൂരിലും, എസ്.ജെ.ആര്. കുമാര്‍ എറണാകുളത്തും സംസാരിക്കും. മറ്റ് വേദികളില്‍ പ്രമുഖ സന്ന്യാസിവര്യന്മാര്, തന്ത്രിമുഖ്യന്മാര്, മുന്‍ ശബരിമല മാളികപ്പുറം മേല്‍ശാന്തിമാര്‍, ശബരിമലയുമായി ആചാരപരമായി ബന്ധപ്പെട്ടവര്‍, സാമുദായിക നേതാക്കള്‍, ഹൈന്ദവ സംഘടനാ നേതാക്കള്‍ എന്നിവരും പ്രഭാഷണം നടത്തും. അയ്യപ്പസംഗമം ജനംടിവി തല്‍സമയം സംപ്രേക്ഷണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: