പാരീസ്: ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ച് പീറ്റ് സാംപ്രസിന്റെ ലോക റെക്കോഡിനൊപ്പം. ആറാം തവണയും വര്‍ഷാവസാന ലോക റാങ്കിങ്ങില്‍ ഒന്നാം നമ്പര്‍ പദവി നേടിയാണ് ദ്യോക്കോവിച്ച് സാംപ്രസിനൊപ്പം എത്തിയത്. അടുത്തയാഴ്ച ആരംഭിക്കുന്ന സോഫിയ ടൂര്‍ണമെന്റില്‍ നിന്ന് റാഫേല്‍ നദാല്‍ പിന്മാറിയ സാഹചര്യത്തില്‍ ഈ വര്‍ഷാവസാനത്തെ ലോക റാങ്കിങ്ങില്‍ ദ്യോക്കോവിച്ചിന് ഒന്നാം സ്ഥാനത്ത് തുടരുമെന്ന് ഉറപ്പായി.
നേരത്തെ 2011, 2012, 2014, 2015, 2018 വര്‍ഷങ്ങളിലെ അവസാന ലോക റാങ്കിങ്ങില്‍ ദ്യോക്കോവിച്ച് ഒന്നാം റാങ്ക് നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: