ന്യൂദല്‍ഹി: സഞ്ജയ് മഞ്ജരേക്കര്‍ ടിവി കമന്റേറ്ററായി തിരിച്ചെത്തുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ കമന്റേറ്ററായി മഞ്ജരേക്കറും ഉണ്ടാകും. ഈ മാസം അവസാനമാണ് ഇന്ത്യന്‍ ടീമിന്റെ ഓസീസ് പര്യടനം ആരംഭിക്കുക.
ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള കമന്റേറ്റര്‍മാരുടെ പാനലില്‍ തന്നെ ഉള്‍പ്പെടുത്തിയതായി മഞ്ജരേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. സോണി പിക്ച്ചേഴ്സ് നെറ്റ്വര്‍ക്കാണ് ഓസ്ട്രേലിയയിലെ മത്സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്തുക.
ഈ സീസണിലെ ഐപിഎല്‍ കമന്റേര്‍മാരുടെ പാനലില്‍ നിന്ന് മഞ്ജരേക്കരെ ബിസിസിഐ നേരത്തെ ഒഴിവാക്കിയിരുന്നു. 2019ല്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്നാണ് മഞ്ജരേക്കറെ ഐപിഎല്‍ കമന്റേര്‍മാരുടെ പാനലില്‍ നിന്ന് ഒഴിവാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: