പുനലൂര്‍: തുലാവര്ഷത്തോടനുബന്ധിച്ചെത്തിയ മഴക്കൊപ്പം ശക്തമായ ഇടിമിന്നലില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. പുനലൂര്‍, ചെമ്മന്തൂര്‍ വെള്ളപ്ലായിക്കല് വീട്ടില്‍ ഓമന അലക്സ് (54) നാണ് പരിക്കേറ്റത്. കഴിഞ്ഞ മൂന്നാം തീയതി പുലര്‍ച്ചെ രണ്ടിനാണ് ശക്തമായ മഴക്കൊപ്പമെത്തിയ ഇടിമിന്നലില്‍ അടുക്കളയില്‍ നില്‍ക്കുകയായിരുന്ന ഓമനയ്ക്ക് മിന്നല്‍ ഏറ്റത്. ഇതേത്തുടര്‍ന്ന് നിലത്തു വീണ ഓമനയ്ക്ക് നട്ടെല്ലിന് ക്ഷതമേല്‍ക്കുകയുമായിരുന്നു.
പിന്നീട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയ്ക്ക് മൂന്നു മാസം പൂര്‍ണ്ണ വിശ്രമമാണ് ഡോക്ടറന്മാര് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇടിമിന്നലില്‍ പ്രദേശത്തെ നിരവധി സ്ഥലങ്ങളില്‍ വൈദ്യുതോപകരണങ്ങള്‍ നശിച്ചുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: