Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇടതു വലതു മുന്നണികളില്‍ അങ്കലാപ്പ്; ആത്മവിശ്വാസത്തോടെ എന്‍ഡിഎ

എല്‍ഡിഎഫിന് ശക്തമായ അടിത്തറയുള്ള ജില്ലയാണെന്ന അവകാശവാദത്തിന് തിരിച്ചടിയായാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം. ജില്ലാ പഞ്ചായത്തും ഏക കോര്‍പറേഷനും എല്‍ഡിഎഫ് ഭരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2020, 04:28 pm IST
in Kozhikode

കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായി ഡിസംബര്‍ 14 ന് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഒരുക്കങ്ങള്‍ വേഗത്തിലാക്കി മുന്നണികള്‍. പ്രാദേശിക വിഷയങ്ങളാണ് പ്രധാനമായും തദ്ദേശതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുകയെങ്കിലും സ്വര്‍ണ്ണക്കള്ളക്കടത്തും മയക്കുമരുന്ന് കേസും വര്‍ഗ്ഗീയ പ്രീണനവും തെരഞ്ഞെടുപ്പില്‍ ചൂടേറിയ വിവാദങ്ങളായി ഉയരും.

ജില്ലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 70 ല്‍ 48 പഞ്ചായത്തുകള്‍ നേടിയ ഇടതുമുന്നണി തല്‍സ്ഥിതി നിലനിര്‍ത്താനാവില്ലെന്ന് ഉറപ്പായതോടെ അങ്കലാപ്പിലാണ്. കേരള കോണ്‍ഗ്രസും ലോക് താന്ത്രിക് ജനതാദളും പിരിഞ്ഞുപോയ യുഡിഎഫ് ആകട്ടെ അനൈക്യത്തിലുമാണ്.

എല്‍ഡിഎഫിന് ശക്തമായ അടിത്തറയുള്ള ജില്ലയാണെന്ന അവകാശവാദത്തിന് തിരിച്ചടിയായാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം. ജില്ലാ പഞ്ചായത്തും ഏക കോര്‍പറേഷനും  എല്‍ഡിഎഫ് ഭരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഏഴ് മുനിസിപ്പാലിറ്റികളില്‍ ആറിലും  12 ബ്ലോക്ക് പഞ്ചായത്തുകളില്‍ 11 ലും ഇടതുമുന്നണിയാണെങ്കിലും ഭരണ വൈകല്യം മുതല്‍ സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് വിഷയങ്ങള്‍ ഉള്‍പ്പെടെ ഏറെ തിരിച്ചടികളാണ് ഇടതു മുന്നണിയെ കാത്തിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു സിഎം എന്നറിയപ്പെടുന്ന സി.എം. രവീന്ദ്രന്‍ മുതല്‍ കാരാട്ട് ഫൈസല്‍ വരെയുള്ളവരുടെ സ്വര്‍ണ്ണക്കടത്ത് കേസിലെ ബന്ധം സിപിഎമ്മി നെയും ഇടതുമുന്നണിയേയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ സീറ്റ് വിഭജന ചര്‍ച്ചയില്‍ അസന്തുഷ്ടരാണ്. ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ ഡിവിഷനുകളില്‍ സിപിഐക്ക് കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ മുഴുവന്‍ നല്‍കാനാവില്ലെന്ന സിപിഎം നിലപാട് മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചയെയും വഴിമുട്ടിച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ സ്ഥാനാര്‍ഥികളെ രംഗത്തിറക്കുന്ന ഇടത് മുന്നണി, പതിവ് തെറ്റിച്ച് ഇത്തവണ ഏറെ പിന്നിലാണ്.

യുഡിഎഫിന്റെ നില ഇതിലേറെ പരുങ്ങലിലാണ്. യുഡിഎഫില്‍ നിന്ന് രണ്ട് ഘടകകക്ഷികള്‍ വിട്ടുപോയത് മാത്രമല്ല കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കും മുന്നണിക്ക് മുമ്പില്‍ കീറാമുട്ടിയാണ്.

എല്‍ജെഡി, കേരള കോണ്‍ഗ്രസ് എം കക്ഷികള്‍ യുഡിഎഫ് വിട്ടത് നിരവധി പഞ്ചായത്തുകളില്‍ മുന്നണിയുടെ നിലവിലുള്ള സീറ്റുകള്‍ നഷ്ടപ്പെടുത്തും.  കുടിയേറ്റ മേഖലകളില്‍ നിലവിലുള്ള പല പഞ്ചായത്തുകളും യുഡിഎഫിന് നഷ്ടമാവും. ജമാത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടി ഇടത് മുന്നണിയില്‍ നിന്ന് വലത് മുന്നണിയിലേക്ക് മാറിയത് യുഡിഎഫിന് കനത്ത തിരിച്ചടിയാവുകയാണ്. മുസ്ലീം ലീഗിന്റെ വോട്ട് ബാങ്കായ സുന്നി വിഭാഗം ഇതിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.

ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍, മുന്‍സിപ്പല്‍, പഞ്ചായത്തുകളിലായി 27 സീറ്റുകളിലാണ് വിജയിച്ചത്. പിന്നീട് നടന്ന നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ മുന്നേറ്റം, പ്രാദേശിക ജനകീയവിഷയങ്ങള്‍ ഏറ്റെടുത്ത് നടത്തിയ പ്രക്ഷോഭങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ജനക്ഷേമപദ്ധതികളിലെ ഗുണഭോക്താക്കളുടെ പിന്തുണ എന്നിവ ബിജെപിയുടെ മുന്നേറ്റത്തിന് അനുകൂല ഘടകങ്ങളാണ്. എന്‍ഡിഎ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായി സ്ഥാനാര്‍ത്ഥി പട്ടിക അന്തിമഘട്ടത്തിലാണ്. നിരവധി അനുകൂല ഘടകങ്ങളോടെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുക എന്‍ഡിഎ ആയിരിക്കും.

Tags: kozhikodeNDAകഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

Kerala

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

India

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.