പാലക്കാട് : രണ്ടാമത്തെ കുട്ടിയുടെ മരണത്തിന് ശേഷമാണ് മൂത്തകുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുന്നത്. കസബ സ്റ്റേഷനില്‍ നിന്ന് അച്ഛനും എസ്സി പ്രമോട്ടറും ചേര്‍ന്നാണ് രണ്ട് റിപ്പോര്‍ട്ടും ഒപ്പിട്ട് വാങ്ങിയത്. എന്നാല്‍ സ്റ്റേഷനില്‍ നിന്നും ഇറങ്ങിയ ഉടന്‍ പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് തന്റെ പക്കല്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി അതിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്തിരുന്നതായി അച്ഛന് വ്യക്തമാക്കി. അപ്പോള്‍ അതൊന്നും കാര്യമാക്കിയിരുന്നില്ല.
തെളിവുകളുടെയും മറ്റും അഭാവത്തില്‍ പിന്നീട് പ്രതികളെ വെറുതെ വിട്ടതോടെയാണ് ചതി മനസിലായത്. നീതി തേടി മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ കുടുംബത്തോടൊപ്പമുണ്ടെന്ന് പറഞ്ഞ് എല്ലാസഹായങ്ങളും വാഗ്ദാനം ചെയ്തു. എന്നാല്‍ അദ്ദേഹം വഞ്ചിക്കുകയായിരുന്നു. മക്കള്‍ മരിച്ച സമയത്തെ പലകാര്യങ്ങളും ആലോചിക്കുമ്പോഴാണ് അന്ന് നടന്നത് സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാനുള്ള നീക്കങ്ങളായിരുന്നുവെന്ന് മനസിലായത്.
മരിച്ചയാളുടെ രക്തബന്ധുക്കള്‍ ഒപ്പിട്ട് നല്‍കിയശേഷമാണ് മൃതദേഹം വിട്ടുനല്‍കുക. കുട്ടികളുടെ മൃതദേഹം ആരാണ് ഏറ്റുവാങ്ങിയതെന്നോ, ഒപ്പിട്ടു നല്കിയതെന്നോ തങ്ങള്‍ക്കറിയില്ല. കുട്ടികളുടെ മരണം ആത്മഹത്യയാക്കി ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മൃതദേഹങ്ങള്‍ വീട്ടില്‍ കുഴിച്ചിടാതെ വൈദ്യുതി, വാതക ശ്മശാനങ്ങളില്‍ കൊണ്ടുപോയത്. പിന്നീട് വല്ല ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാന്‍ ഉത്തരവ് വരും.
അങ്ങിനെ നടന്നാല്‍ ആത്മഹത്യയാണെന്ന് എഴുതി തള്ളിയ കേസില്‍ വീണ്ടും അന്വേഷണമുണ്ടായാലോ എന്നതുള്‍പ്പെടെയുള്ള കാര്യ മുന്‍കൂട്ടി കണ്ടാണ് സംസ്കരിച്ചത്. എല്ലാകാര്യങ്ങളും മുന്നില്‍ നിന്ന് ചെയ്തത് സിപിഎമ്മിന്റെ ആളുകളാണെന്നും അച്ഛനും അമ്മയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: