ആലപ്പുഴ: ആലപ്പുഴക്കാരുടെ ചിരകാല സ്വപ്നമായ ബൈപ്പാസ്സ് ഡിസംബര്‍ അവസാനത്തോടുകൂടി എല്ലാ ജോലികളും പൂര്‍ത്തീകരിച്ചുകൊണ്ട് തുറന്നു കൊടുക്കാന്‍ ആകുമെന്ന് മന്ത്രി ജി. സുധാകരന് പറഞ്ഞു. അവസാനവട്ട പണികളായ സൈഡ് വാള് പെയിന്റിങ് അടക്കമുള്ളവയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
പ്ലാസ്റ്റിക് മിശ്രിതം ഉപയോഗിച്ചു റോഡിന്റെ ഉള്ളിലേക്ക് വെള്ളം കയറാത്ത രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2021 ന്റെ പുതുവര്‍ഷത്തില്‍ ആലപ്പുഴക്ക് ലഭിക്കുന്ന സമ്മാനമായി ബൈപ്പാസ്സ് മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബൈപാസ്സ് സന്ദര്‍ശിച്ചു നിര്‍മ്മാണ പുരോഗതി വിലയിരുത്തുകയായിരുന്നു അദ്ദേഹം. പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പമാണ് മന്ത്രി ബൈപാസ്സ് സന്ദര്‍ശിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: