പാട്ന : ബീഹാര്‍ നിയമ സഭയിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്. 78 നിയമസഭാ മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്. ആകെ 1204 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ ഈ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
രണ്ട് കോടി മുപ്പത്തിയഞ്ച് ലക്ഷം ജനങ്ങളാണ് ഇന്ന് വോട്ട് രേഖപ്പെടുത്താനുള്ളത്. 46 രാഷ്ട്രീയ ജനതാദള്‍ സ്ഥാനാര്‍ത്ഥികളും, ലോക് ജനശക്തി പാര്‍ട്ടിയുടെ 42 സ്ഥാനാര്‍ത്ഥികളും, ജനതാദള്‍ യുണൈറ്റഡിന്റെ 37 പേരും, ബിജെപിയുടെ 35 ഉം, കോണ്‍ഗ്രസ്സിന്റെ 25 പേരുമാണ് ഇന്ന് ജനവിധി തേടുന്നത്. ബീഹാര്‍ മന്ത്രിസഭയിലുണ്ടായിരുന്ന എട്ട് പേരും ഇന്ന് മത്സര രംഗത്തുണ്ട്.
ഒക്ടോബര്‍ 28നായിരുന്നു ബീഹാറില്‍ ആദ്യ ഘട്ടം, ഈ മാസം മൂന്നിന് രണ്ടാംഘട്ട തെരഞ്ഞെടുപ്പും ബീഹാറില്‍ പൂര്‍ത്തിയാക്കിയിരുന്നു. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 10-ാം തീയതി നടക്കും. ആദ്യ ഘട്ടത്തില്‍ 55.69 ശതമാനവും 53.51 ശതമാനവും വോട്ടിംഗാണ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: