തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടില്‍നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം തിരുവനന്തപുരത്തെന്ന് കണ്ടെത്തി. ബംഗളൂരു മയക്കുമരുന്നുകേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡാണ് ബിനീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. ഇ.ഡി. ഉദ്യോഗസ്ഥര്‍ കാര്‍ഡ് കൊണ്ടുവന്നുെവച്ചതാണെന്ന് ബിനീഷിന്റെ ഭാര്യ റെനീറ്റ ഉള്‍പ്പെടെയുള്ളവര്‍ ആരോപണം ഉന്നയിച്ചത്.
എന്നാല്‍, തിരുവനന്തപുരത്തെ സ്ത്രീകളുടെ പ്രമുഖ ബ്യൂട്ടി പാര്‍ലര്‍, മാളുകള്‍, ഷോപ്പിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ ഈ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചെന്ന് ഇഡി കണ്ടെത്തി. ഇതോടെ, വിഷയത്തില്‍ ബിനീഷിന്റെ കുടുംബാഗങ്ങളും ഉള്‍പ്പെടുകയാണ്. മയക്കുമരുന്ന് കേസ് പ്രതിയുടെ ക്രെഡിറ്റ് കാര്‍ഡ് ആരൊക്കെ ഉപയോഗിച്ചു എന്നത് വളരെ വേഗം കണ്ടെത്താവുന്ന കാര്യമാണ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച സ്ഥലം, തീയതി, സമയം എന്നിവ ബാങ്കില്‍ നിന്ന് ഇഡി ശേഖരിച്ചു കഴിഞ്ഞു. ഈ തീയതികളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതാരെന്ന് വ്യക്തമായി കണ്ടെത്താനാകും.
അനൂപ് മുഹമ്മദിനെ മുന്നില്‍നിര്‍ത്തിയാണ് ബിനീഷ് പല ഇടപാടുകളും നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണം നീങ്ങുന്നത്. പലരെയും നടത്തിപ്പുകാരാക്കി ബിസിനസ് ചെയ്യുന്ന തന്ത്രം ഏറെക്കാലമായി ബിനീഷ് നടത്തിയിരുന്നുവെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. അതിന്റെ ഭാഗമായാണ് മുമ്പ് പണംമുടക്കിയിട്ടുള്ള സ്ഥാപനങ്ങളുടെ വരെ വിവരങ്ങള്‍ ശേഖരിച്ചത്.
നേരത്തേ, മയക്കുമരുന്നു കേസിന്റെ തെളിവ് തേടി എന്‍ഫോഴ്സ്മെന്റ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ നടത്തിയ റെയ്ഡ് അലങ്കോലമാക്കാന്‍ എത്തിയ ബന്ധുക്കളില്‍ ചൂതാട്ട കേസിലെ വനിതയുമുണ്ടായിരുന്നു. കോടിയേരിയുടെ ഭാര്യാ സഹോദരിയുടെ നേതൃത്വത്തിലാണ് ബന്ധുക്കള്‍ റയിഡ് നടന്നുകൊണ്ടിരിക്കുമ്പോള്‍ വീടിനുമുന്നിലെത്തി ബഹളം ഉണ്ടാക്കിയത്. തലശ്ശേരിയിലെ ധര്‍മ്മടത്ത് ചൂതാട്ടം നടത്തിയതിന് സിപിഎം പ്രവര്‍ത്തകനൊപ്പം പോലീസ് പിടിയിലായിട്ടുള്ള സ്ത്രീയാണിവര്‍.
പരിശോധനയക്ക് എത്തിയപ്പോള്‍ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. പിന്നീട് ബിനിഷിന്റെ ഭാര്യ കൈക്കുഞ്ഞുമായി എത്തുകയും താക്കോല്‍ നല്‍കുകയും ചെയ്തു. റയിഡ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ബന്ധുക്കള്‍ എത്തി അകത്തു കയറണമെന്നാവശ്യപ്പെട്ട് ബഹളം ഉണ്ടാക്കിയെങ്കിലും ഉദ്യോഗസ്ഥര്‍ അനുവദിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: