കോട്ടയം: സംസ്ഥാനത്ത് ദുരിതം അനുഭവിക്കുന്ന പട്ടികജാതി സമൂഹത്തിന് നീതി ഉറപ്പാക്കണമെന്ന് മഹിളാ ഐക്യവേദി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സ്ത്രീ സുരക്ഷ ഉറപ്പാക്കുക, പട്ടികജാതി സമൂഹത്തിന് നീതി ലഭ്യമാക്കുക, വാളയാറിലേയും, ആറന്മുളയിലേയും, വാളയാര്‍ കേസ് സിബിഐക്ക് വിടുക, പട്ടികജാതി പെണ്‍കുട്ടികളുടെ പീഡനങ്ങളെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തുക, ഇവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, ഇത്തരം കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി നാളെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും സമരമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍
സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍, സംസ്ഥാന സെക്രട്ടറി അനിത ജനാര്ദനന്, ജില്ലാ ട്രഷറര്‍ വിനോദിനി വിജയകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ജയന്തി ജയ്മോന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: