ന്യൂദല്‍ഹി : ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേയ്‌ക്ക് വീണ്ടും നീട്ടി. വിചാരണയ്‌ക്കായി കേസ് പരിഗണിക്കുന്നത് നീട്ടിവെയ്‌ക്കണമെന്ന സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് ഇത്. ഒരുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് കേസ് മാറ്റിവെയ്‌ക്കുന്നത്.
ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് അധിക രേഖകള്‍ ഹാജരാക്കാനുണ്ട്. അതിനായി ഇനിയും സമയം ആവശ്യമാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ അപ്പീലില്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മൂന്ന് പ്രതികള്‍ നല്‍കിയ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. കേസില്‍ പിണറായി ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ത്ത് വീണ്ടും വിചാരണ ആരംഭിക്കണമെന്നും, ഇവര്‍ക്കെതിരെ തെളിവുകള്‍ ഉണ്ടെന്നുമാണ് സിബിഐ കോടതിയില്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: