കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം നിശ്ചയിച്ച് വിജ്ഞാപനമായി. കൊല്ലം മുനിസിപ്പല്‍ കോര്പ്പറേഷന് മേയര്‍ സ്ഥാനം സ്ത്രീ സംവരണമാണ്. പൊതുവിഭാഗത്തിലായിരുന്നെങ്കിലും നിലവില്‍ ഒരു വര്‍ഷം വനിതാ മേയര്‍ ആയിരുന്നു കൊല്ലത്തിന്.
ഇടതുമുന്നണി ധാരണ അനുസരിച്ച് ഒരു വര്‍ഷം സിപിഐക്കായിരുന്നു. അങ്ങനെയാണ് ഹണി ബെഞ്ചമിന്‍ മേയറായത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വനിതാസംവരണമായിരുന്ന കൊല്ലം ജില്ലാ പഞ്ചായത്ത് ഇത്തവണ പൊതുവിഭാഗത്തിലാണ്.
ജില്ലയില്‍ പരവൂര്‍, പുനലൂര്‍ നഗരസഭാ ചെയര്‍ പേഴ്സണ്‍ സ്ഥാനവും സ്ത്രീ സംവരണമാണ്. മറ്റിടങ്ങളിലെ സംവരണം ഇങ്ങനെ: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് (പട്ടികജാതി സ്ത്രീ സംവരണം): ഇടമുളയ്ക്കല്‍, തേവലക്കര, ഇട്ടിവ, ആദിച്ചനല്ലൂര്‍, ശാസ്താംകോട്ട, പട്ടികജാതി സംവരണം: തഴവ, ശൂരനാട് സൗത്ത്, പത്തനാപുരം, തൃക്കരുവ, കടയ്ക്കല്‍. സ്ത്രീ സംവരണം: ഓച്ചിറ, കുലശേഖരപുരം, ക്ലാപ്പന, തൊടിയൂര്‍, കുന്നത്തൂര്‍, ഉമ്മന്നൂര്‍, മേലില, വിളക്കുടി, തലവൂര്‍, പട്ടാഴി വടക്കേക്കര, അലയമണ്‍, കരവാളൂര്‍, ആര്യങ്കാവ്, പൂയപ്പള്ളി, കരീപ്ര, പെരിനാട്, കുണ്ടറ, കിഴക്കേ കല്ലട, മണ്‍റോതുരുത്ത് തെക്കുംഭാഗം, പന്മന, മയ്യനാട്, തൃക്കോവില്‍ വട്ടം, നെടുംമ്പന, ചടയമംഗലം, നിലമേല്‍, പൂതക്കുളം, കല്ലുവാതുക്കല്‍, ചിറക്കര. ബ്ലോക്ക് പഞ്ചായത്ത് (പട്ടികജാതി സ്ത്രീ സംവരണം): പത്തനാപുരം, സ്ത്രീ സംവരണം: ഓച്ചിറ, അഞ്ചല്‍, ചിറ്റുമല, മുഖത്തല, ചടയമംഗലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: