തിരുവനന്തപുരം : എന്‍ഫോഴ്സ്മെന്റ് തെരച്ചിലിനിടെ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ വ്യാഴാഴ്ച അരങ്ങേറിയത് മുന്‍കൂര്‍ തയ്യാറാക്കിയ തിരക്കഥ. ബിനീഷിന്റെ വീട്ടില്‍ മഹ്സറില്‍ ഒപ്പുവെയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വ്യാഴാഴ്ച വൈകിട്ട് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെ ഭാര്യമാതാവിന്റെ പ്രതികരണം ബിനീഷിനെ കൂടുതല്‍ വെട്ടിലാക്കിയിരിക്കുകയാണ്.
തെരച്ചിലിനെത്തിയ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ ബിനീഷിന്റെ ഭാര്യ റെനീറ്റയോടും രണ്ടര വയസുള്ള കുട്ടിയോടും മോശമായാണ് പ്രതികരിച്ചതെന്ന് ഭാര്യാ മാതാവ് മിനി പ്രദീപും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇത് കൂടാതെ ചാനല്‍ ചര്‍ച്ചയ്ക്കിടെ എന്‍ഫോഴ്സ്മെന്റിന് കിട്ടിയ ക്രെഡിറ്റ് കാര്‍ഡ് അവര്‍ തന്നെ കൊണ്ടുവന്നതാണെന്നും അവകാശപ്പെട്ടു. കാര്‍ഡ് തങ്ങളുടെ കയ്യിലുണ്ടായിരുന്നെങ്കില്‍ അതു കത്തിച്ചു കളയില്ലായിരുന്നോ തെളിവ് നശിപ്പിക്കില്ലായിരുന്നില്ലേ എന്ന് മിനി ചാനല്‍ അവതാരകരോട് മറുചോദ്യം ചോദിച്ചു. ഇതോടെ പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
തെളിവ് കണ്ടിരുന്നുവെങ്കില്‍ നശിപ്പിച്ച് കളഞ്ഞേനെ എന്ന് പറഞ്ഞ അവര്‍, അവിടെയുണ്ടായിരുന്ന മറ്റ് തെളിവുകള്‍ നശിപ്പിച്ച് കളഞ്ഞിട്ടുണ്ടാകാമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഭാര്യാമാതാവിന്റെ ഫോണ്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തിരുന്നു. ഇത് വിശദമായി പരിശോധിക്കുന്നതിലൂടെ തെളിവ് നശിപ്പിച്ചിട്ടുണ്ടോ അക്കാര്യം മറ്റാരെയെങ്കിലും അറിയിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് അറസ്റ്റിലായതിന് പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് മരുതംകുഴിയിലുള്ള വീട്ടില്‍ തെരച്ചിലിന് എത്തിയത് 26 മണിക്കൂറോളം നീണ്ട തെരച്ചിലിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ഇവര്‍ ആരോപണമുണ്ട്. എന്നാല്‍ ഭാര്യാ മാതാവിന്റെ വെളിപ്പെടുത്തലോടു കൂടി ഇത് മുന്‍ കൂട്ടി തയ്യാറാക്കിയതാണെന്ന് സംശയം നീളുന്നത്. അതേസമയം തെരച്ചില്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ തെളിവുകള്‍ നേരത്തെ നശിപ്പിച്ചിട്ടുണ്ടോയെന്നും ചോദ്യം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: