ഭുവനേശ്വര്‍: പരിഷ്കരിച്ച പിനാക റോക്കറ്റ് സംവിധാനം വിജയകരമായി പരീക്ഷിച്ചതായി ഡിആര്‍ഡിഒ വ്യക്തമാക്കി. ഒഡീഷയില്‍ ചണ്ഡിപൂര്‍ തീരത്തായിരുന്നു പരീക്ഷണം. മുന്‍പത്തേതിനേക്കാള്‍ ദൈര്‍ഘ്യമേറിയ പ്രകടനം ലക്ഷ്യമിട്ടാണ് പിനാക റോക്കറ്റ് സംവിധാനം നവീകരിച്ചത്.
ഡിആര്‍ഡിഒയുടെ പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എആര്‍ഡിഇ, എച്ച്ഇഎംആര്‍എല്‍ എന്നീ ഗവേഷണ കേന്ദ്രങ്ങളാണ് പുതിയ പിനാക റോക്കറ്റ് സംവിധാനം രൂപകല്പന ചെയ്തതും വികസിപ്പിച്ചതും. തുടര്‍ച്ചയായി ഒന്നിന് പിറകെ ഒന്നായി ആറ് റോക്കറ്റുകളാണ് വിക്ഷേപിച്ചത്. പരീക്ഷണം പൂര്‍ണമായും ഫലംകാണുകയും ചെയ്തു. നാഗ്പൂരിലെ എകണോമിക് എക്സ്പ്ലോസീവ് ലിമിറ്റഡാണ് പരീക്ഷണത്തിനുള്ള റോക്കറ്റുകള്‍ നിര്‍മിച്ചത്.
ടെലിമെട്രി, റഡാര്‍, എലക്ട്രോ ഒപ്ടിക്കല്‍ ട്രാക്കിങ് സിസ്റ്റംസ് എന്നിവ ഉപയോഗിച്ചായിരുന്നു വിക്ഷേപണം. നിലവില്‍ നിര്‍മാണത്തിലുള്ള എംകെ1 റോക്കറ്റ് പതിപ്പിന് പകരമായാകും പരിഷ്കരിച്ച പതിപ്പ് എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: