കുന്നത്തൂര്‍: റോഡ് വികസനത്തിന്റെ പേരുപറഞ്ഞ് കടപുഴ ഉപരികുന്ന് ഇടിച്ചുനിരത്താനുള്ള അധികൃതരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് തപസ്യ കലാസാഹിത്യവേദി കുന്നത്തൂര്‍ താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ ജനറല്‍സെക്രട്ടറി ചേരിയില്‍ രവികുമാര്‍ ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് ദാനകൃഷ്ണപിള്ളഅധ്യക്ഷനായി. പരിസ്ഥിതിപ്രവര്‍ത്തകന്‍ കെ.വി. രാമാനുജന് തമ്പി മുഖ്യപ്രഭാഷണം നടത്തി. ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ഗോപകുമാര്‍, ശ്രീകുമാര്‍, ജി. ശശികുമാര്‍, ജയകുമാര്‍ വാഴപ്പള്ളില്‍, കെ. സന്തോഷ്, രാധാകൃഷ്ണപിള്ള, എസ്. സജീവ്, കല്ലട അനില്‍, റിലവന്റ് ചന്ദ്രബാബു, അനീഷ് കടപുഴ, കണ്ഠരര് പവനന്, ഓമനക്കുട്ടന് പിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: