തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശബളം മുടങ്ങിയിരിക്കുകയാണ്. പതിവുരീതിയില്‍ ശമ്പളം നല്കാന് നിര്‍വാഹമില്ലെന്ന അറിയിപ്പോടെ വിശദീകരണ കത്ത് സിഎംഡി ഇറക്കുകയും ചെയ്തു. 97 ഡിപ്പോകളിലായി പണിയെടുക്കുന്ന 28,000 ജീവനക്കാര്‍ക്കാണ് ശമ്പളം മുടങ്ങിയത്.
ശബളത്തിന് പണം ഇല്ലങ്കിലും കോടികള്‍ മുടക്കി പുതിയ ബസ്സുകള്‍ വാങ്ങാനമുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. അധികാരത്തില്‍ നിന്ന് പോകും മുന്‍പ് കമ്മീഷന് ഇനത്തില്‍ തടയുന്ന ‘കിമ്പളം’ ഉദ്ദേശിച്ചാണ് നീക്കം.460 ബസുകളാണ് ഈ വര്‍ഷം പുതിയതായി വാങ്ങുന്നത്.
കെഎസ്ആര്‍ടിസിയുടെ രണ്ടാംഘട്ട പുനരുദ്ധാരണ പാക്കേജുകളുടെ ഭാഗമായി 50 കോടി രൂപ ഉപയോഗിച്ച് മൂന്ന് വ്യത്യസ്ത തരം ശ്രേണിയിലായാണ് ബസുകള്‍ വാങ്ങുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചത്. പുതിയതായി നൂറ് ബസുകള്‍ കെഎസ്ആര്‍ടിസി വാങ്ങും. കെഎസ്ആര്‍ടിസിയുടെ രണ്ടാംഘട്ട പുനരുദ്ധാരണ പാക്കേജുകളുടെ ഭാഗമായി 50 കോടി രൂപ ഉപയോഗിച്ച് മൂന്ന് വ്യത്യസ്ത തരം ശ്രേണിയിലായാണ് ബസുകള്‍ വാങ്ങുന്നത്. 10.40 കോടി രൂപ ചിലവില്‍ 8 സ്ലീപ്പര്‍ എ.സി ബസുകള്‍ വാങ്ങും.
10.80 കോടി രൂപ മുടക്കി 20 പ്രീമിയം എസി സീറ്റര്‍ ബസുകളും വാങ്ങും. അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ക്ക് ഉപയോഗിക്കാവുന്ന ഈ വിഭാഗം ബസുകളിലേക്ക് കൂടുതല്‍ ഇടത്തരം യാത്രക്കാര്‍ ആകര്‍ഷിക്കപ്പെടുമെന്നാണ് കണക്ക് കൂട്ടല്‍. 28.80 കോടി രൂപ മുടക്കി 72 കണ്വെന്ഷണല് എയര്‍ സസ്പെന്ഷന് ബസുകള്‍ വാങ്ങും.്. എക്സ്പ്രെസ് സര്‍വ്വീസുകള്‍ക്കായി ഇവ ഉപയോഗിക്കാന്‍ കഴിയും. കൂടുതല്‍ ലഗേജ് സ്പേസ്, ജിപിഎസ് സംവിധാനം, മൊബൈല്‍ ചാര്‍ജിംഗിന് കൃത്യമായ സൗകര്യം എന്നിവ ഉള്‍പ്പെടുന്ന വാഹനങ്ങളാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഇതിന് മുന്‍പ് കിഫ്ബി വഴി 310 സി.എന്‍.ജി ബസുകളും, 50 ഇലക്ട്രിക് ബസുകളും വാങ്ങാനും, ഇതിന് പുറമെ 400 ബസുകള്‍ എല്‍എന്‍ജി യിലേക്ക് മാറ്റുവാനും തീരുമാനിച്ചിരുന്നു. ഇത്തരത്തില്‍ 460 ബസുകളാണ് ഈ വര്‍ഷം പുതിയതായി വാങ്ങുന്നത്.
കൂടുതല്‍ ദീര്‍ഘദൂരസര്‍വ്വീസുകള്‍ എല്ലാം തന്നെ ഘട്ടംഘട്ടമായി യാത്രാ കംഫര്‍ട്ട് നല്കുന്ന കെഎസ്ആര്‍ടിസിയിലെ എ.സി ലോ ഫ്ലോര്‍ വോള്‍വോ സര്‍വ്വീസുകളിലേക്ക് മാറും. ഇത് വിജയകരമായാല്‍ പുഷ്ബാക്ക് സീറ്റുകള്‍ ഉയര്‍ന്ന ക്ലാസില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: