ന്യൂദല്‍ഹി: രാഷ്‌ട്രീയ വൈര്യത്തിന്റെ പേരില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത മുംബൈ പോലീസിന്റെ നടപടി നടുക്കമുണ്ടാക്കിയെന്ന് കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍. അടിയന്തിരാവസ്ഥക്കാലത്തിന് സമാനമാണ് കാര്യങ്ങളെന്ന് ജാവദേക്കര്‍ പ്രതികരിച്ചു. മഹാരാഷ്‌ട്രയിലെ മാധ്യമ സ്വാതന്ത്ര്യത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തെ നിശിതമായ ഭാഷയിലാണ് കേന്ദ്രമന്ത്രി വിമര്‍ശിച്ചത്. മാധ്യമങ്ങളെ ഈതരത്തിലല്ല സംസ്ഥാന സര്‍ക്കാര്‍ കൈകാര്യം ചെയ്യേണ്ടതെന്നും ജാവദേക്കര്‍ പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ചാനല്‍ മേധാവിയെ മുംബൈ പോലീസ് കള്ളക്കേസില്‍ അറസ്റ്റ് ചെയ്തിട്ടും പ്രതികരിക്കാതിരുന്ന മാധ്യമ സംഘടനകള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രോഷം നിറഞ്ഞതോടെ എഡിറ്റേഴ്‌സ് ഗില്‍ഡും ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷനും പ്രതികരണവുമായെത്തി. തീവ്രവാദ കേസുകളില്‍ പിടിയിലാവുന്നവര്‍ക്ക് വേണ്ടി പോലും രംഗത്തെത്തുന്ന എഡിറ്റേഴ്‌സ് ഗില്‍ഡും മറ്റു മാധ്യമ പ്രവര്‍ത്തക സംഘടനകളും അര്‍ണബിനെ മുംബൈ പോലീസും കോണ്‍ഗ്രസും നിരന്തരം വേട്ടയാടിയിട്ടും മൗനം പാലിച്ചതിനെതിരായിരുന്നു പ്രതിഷേധം. ഇതേ തുടര്‍ന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് സീമാ മുസ്തഫയും സംഘവും സംഭവത്തെ അപലപിച്ച് രംഗത്തെത്താന്‍ നിര്‍ബന്ധിതരായി. സംസ്ഥാന സര്‍ക്കാര്‍ മാധ്യമങ്ങളോട് മാന്യമായി പെരുമാറണമെന്നും പോലീസ് നടപടി അപലപനീയമാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവിച്ചു.
അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത മുംബൈ പോലീസ് നടപടിയെ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷനും ശക്തമായ ഭാഷയില്‍ അപലപിച്ചു. അര്‍ണബിനെ അറസ്റ്റ് ചെയ്ത രീതിയില്‍ പ്രതിഷേധിച്ച എന്‍ബിഎ അധികാരദുര്‍വിനിയോഗം അനുവദിക്കില്ലെന്നും വ്യക്തമാക്കി. എന്നാല്‍ ഭീകരവാദ കേസുകളിലെ പ്രതികള്‍ക്ക് വേണ്ടി പോലും ദല്‍ഹിയില്‍ തെരുവില്‍ സമരം നടത്തുന്ന പത്രപ്രവര്‍ത്തക സംഘടനകളുടെ മൗനം നാണക്കേടായി. റിപ്പബ്ലിക് ടിവി ചെയ്ത വാര്‍ത്തകളുടെ പേരില്‍ അര്‍ണബിനും റിപ്പബ്ലിക് ടിവി പത്രപ്രവര്‍ത്തകര്‍ക്കുമെതിരെ നിരന്തരം കള്ളക്കേസുകള്‍ മുംബൈ പോലീസ് ചുമത്തുമ്പോഴും അതിനെ അനുകൂലിക്കുന്ന നാണംകെട്ട നിലപാടിലാണ് രാജ്യതലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തക സംഘടനകളും പ്രസ് ക്ലബുകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: