Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കളിക്കാരുടെ പ്രതിനിധികളെ നീക്കാനുള്ള ശ്രമം പാളി; കേരള ക്രിക്കറ്റ് അസോസിയേഷനില്‍ ബിനീഷിന് ഒരു നീതി; മറ്റുള്ളവര്‍ക്ക് മറ്റൊന്ന്

ഒരംഗത്തെ പുറത്താക്കണമെങ്കില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി, മറുപടി വാങ്ങണം. തുടര്‍ന്ന് കെസിഎയുടെ ഓംബുഡ്‌സ്മാന് ഇതിന്റെ വിശദാംശങ്ങള്‍ നല്‍കണം. അദ്ദേഹമാണ് തുടര്‍ നടപടിക്രമങ്ങള്‍ തീരുമാനിക്കേണ്ടത്. ലോധ കമ്മിറ്റിയുടെ ഈ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിനീഷിനെതിരായ ആവശ്യം കെസിഎ തള്ളിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 5, 2020, 11:24 am IST
in Kerala

കൊച്ചി: മയക്കുമരുന്ന് കടത്തുമായി ബന്ധമുള്ള കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ കേരള ക്രിക്കറ്റ് അസോസിയേഷനില്‍ (കെസിഎ) നിന്ന് പുറത്താക്കണമെന്ന ബിജെപി  സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ആവശ്യത്തിനെതിരെ പ്രതികരിച്ച കെസിഎ നേതൃത്വത്തിന് ഇരട്ടനീതി. ബിനീഷിനെ പുറത്താക്കുന്ന കാര്യം വരുമ്പോള്‍ ചട്ടവും നീതിയും പറയുന്ന ഇവര്‍, മറ്റു പലരുടെ കാര്യത്തില്‍ അതൊന്നും പാലിക്കുന്നില്ല.  

ഒരംഗത്തെ പുറത്താക്കണമെങ്കില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി, മറുപടി വാങ്ങണം. തുടര്‍ന്ന് കെസിഎയുടെ ഓംബുഡ്‌സ്മാന് ഇതിന്റെ വിശദാംശങ്ങള്‍ നല്‍കണം. അദ്ദേഹമാണ് തുടര്‍ നടപടിക്രമങ്ങള്‍ തീരുമാനിക്കേണ്ടത്. ലോധ കമ്മിറ്റിയുടെ ഈ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിനീഷിനെതിരായ ആവശ്യം കെസിഎ തള്ളിയത്.  

എന്നാല്‍, കെസിഎ ഭാരവാഹികള്‍ക്കെതിരെ അഴിമതിയാരോപിച്ച് പരാതി നല്‍കിയെന്ന കാരണത്താല്‍ ഈ നടപടിക്രമങ്ങളൊന്നും പാലിക്കാതെ മൂന്നു പേരെ പുറത്താക്കി. ഈ വര്‍ഷം ഫെബ്രുവരി 20ന് കോട്ടയം ജില്ലാ അസോസിയേഷനിലെ രണ്ടു പേരെയും 27ന് തിരുവനന്തപുരം ജില്ലാ അസോസിയേഷന്‍ അംഗമായ ഒരാളെയുമാണ് നീക്കിയത്. കെസിഎ സെക്രട്ടറിയാണ് കത്തില്‍ ഒപ്പുവച്ചിട്ടുള്ളത്. കെസിഎയ്‌ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് കത്തില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ രാജ്യവിരുദ്ധമെന്നു പറയാവുന്ന കേസുകളില്‍പ്പെട്ട ബിനീഷിനെതിരെ ഈ മാനദണ്ഡം സ്വീകരിക്കാതെ ചട്ടവും നിയമവും പറഞ്ഞ് ന്യായീകരിക്കുന്നത് എന്തിനെന്നാണ് ചോദ്യമുയരുന്നത്.  

ബിനീഷിന്റെ ബിനാമിയായ, കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അനസ് വലിയപറമ്പത്തിന്റെ വീട്ടില്‍ ഇന്നലെ എന്‍ഫോഴ്‌സമെന്റ് പരിശോധന നടത്തിയിരുന്നു. അനസിനെ നീക്കണമെന്ന ആവശ്യമുയരുന്നതിനിടെ ജില്ലാ അസോസിയേഷന്‍ യോഗം അടുത്ത ദിവസങ്ങളിലൊന്നില്‍ ചേരാന്‍ നിശ്ചയിച്ചിട്ടുണ്ട്. അവിടെയും കെസിഎയുടെ നിലപാട് എന്താകുമെന്നാണ് കായികപ്രേമികള്‍ ഉറ്റുനോക്കുന്നത്.

കളിക്കാരുടെ പ്രതിനിധികളെ നീക്കാനുള്ള ശ്രമം പാളി

കെസിഎയുടെ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുന്ന അപ്പെക്‌സ് കൗണ്‍സിലില്‍ നിന്ന് കളിക്കാരുടെ പ്രതിനിധികളെ നീക്കാനുള്ള നേതൃത്വത്തിന്റെ ശ്രമം പാളി. ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ (ഐസിഎ) പുരുഷ-വനിതാ പ്രതിനിധികളായ സാംബശിവ ശര്‍മ, അനുപമ ദാസപ്പ എന്നിവരെ ഒഴിവാക്കാനുള്ള തീരുമാനമാണ് ഐസിഎ ദേശീയ നേതൃത്വത്തിന്റെ ഇടപെടലിലൂടെ പാളിയത്. ഇതോടെ, ഇവരെ അവഗണിച്ച് മുന്നോട്ടുപോകാനാണ് കെസിഎയുടെ നീക്കമെന്നാണ് സൂചന.

കെസിഎ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, പുരുഷ-വനിതാ താരങ്ങളുടെ ഓരോ പ്രതിനിധികള്‍, ഏജീസ് ഓഫീസ് പ്രതിനിധി എന്നിവരടങ്ങുന്ന അപ്പെക്‌സ് കൗണ്‍സിലാണ് കെസിഎയുടെ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. കെസിഎയുടെ പല സാമ്പത്തിക ഇടപാടുകളും ചോദ്യം ചെയ്തതാണ് സാംബശിവ ശര്‍മയ്‌ക്കെതിരായ നീക്കത്തിനു കാരണമെന്നാണ് വിവരം. ഇതിനെ അനുപമ പിന്തുണച്ചു. ഇതോടെയാണ് ഇരുവര്‍ക്കുമെതിരെ കെസിഎ നേതൃത്വം വാളോങ്ങിയത്.  

ശര്‍മയ്‌ക്കും അനുപമയ്‌ക്കുമെതിരായ കുറ്റപത്രം തയാറാക്കി ഐസിഎ പ്രസിഡന്റ് അശോക് മല്‍ഹോത്രയ്‌ക്ക് കെസിഎ സെക്രട്ടറി കത്ത് നല്‍കി. ഇതിനുള്ള മറുപടിയില്‍ ഇവരെ പുറത്താക്കാന്‍ കെസിഎയ്‌ക്ക് അധികാരമില്ലെന്ന് ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടി ഐസിഎ സെക്രട്ടറി ഹിതേഷ് മജുംദാര്‍ മറുപടി നല്‍കി. ഇതോടെയാണ് നീക്കം പാളിയത്. അപ്പെക്‌സ് കൗണ്‍സിലിലേക്ക് താരങ്ങളുടെ പ്രതിനിധികളെ നിയോഗിക്കുന്നത് ഐസിഎയാണ്. അവരെ നീക്കാനുള്ള അധികാരവും ഐസിഎയ്‌ക്കാണ്.

സി.എസ്. അനില്‍ കുമാര്‍

Tags: കെസിഎബിനീഷ് കോടിയേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

Cricket

നരേന്ദ്രമോദി സ്റ്റേഡിയത്തിന് മാത്രം നാലോ അഞ്ചോ കളികള്‍ നല്‍കരുതായിരുന്നു എന്ന ശശി തരൂരിന്റെ അഭിപ്രായത്തെ തള്ളി ജയേഷ് ജോര്‍ജ്ജ്

Kerala

ലഹരി ഉപയോഗിച്ചു; ലഹരി ഇടപാടുകളെ പറ്റി അറിവുണ്ടായിയിരുന്നു; പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കില്ല; ബിനീഷ് കോടിയേരിയുടെ ഹര്‍ജി കോടതി തള്ളി

Cricket

ഇന്ത്യ-ശ്രീലങ്ക ഏകദിനം: വിറ്റത് 6201 ടിക്കറ്റുകള്‍ മാത്രം; കളി കാണാന്‍ കായികമന്ത്രി എത്തിയതുമില്ല

Social Trend

രാഹുല്‍ ദ്രാവിഡിന് ‘സഖാവ് കോടിയേരി’ പുസ്തകം കൈമാറി ബിനീഷ് കോടിയേരി; മലയാളം വായിക്കാന്‍ അറിയാത്ത ദ്രാവിഡിന് ഈ പുസ്തകം എന്തിനെന്ന് സോഷ്യല്‍ മീഡിയ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.