തൊടുപുഴ: ഇടവെട്ടി പഞ്ചായത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന അവസാന ഘട്ട ഹിയറിങ്ങില്‍ വാക്കേറ്റവും കൈയാങ്കളിയും. കള്ളവോട്ട് ചേര്‍ക്കുന്നതായി കാട്ടി ഇടത്-വലത് മുന്നണികള്‍ ഒരുമിച്ച് രംഗത്തെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
രാവിലെ 11 മണിയോടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് നടക്കുന്നതിനിടെയാണ് കള്ളവോട്ട് ചേര്‍ക്കുന്നുവെന്ന ആക്ഷേപവുമായി ഇടത് നേതാക്കളെത്തിയത്. ഹിയറിങ്ങിനെത്തിയവരെ ഉദ്യോഗസ്ഥരെ കാണിക്കാതെ വൈസ് പ്രസിഡന്റ് ഇടപെട്ട് മടക്കി അയക്കുന്നതറിഞ്ഞാണ് സ്ഥലത്തെത്തിയതെന്ന് സിപിഎം നേതാവ് ടി.എം. മുജീബ് ജന്മഭൂമിയോട് പറഞ്ഞു.
അതേ സമയം 13-ാം വാര്‍ഡില്‍ താമസമില്ലാത്തവരുടേ നിരവധി വോട്ടുകള്‍ ചേര്‍ത്തത് കïെത്തിയിരുന്നതായി വൈസ് പ്രസിഡന്റ് ഷീജ നൗഷാദ് പറഞ്ഞു. 30 പേര്‍ക്കെതിരെ ഹിയറിങ് ഒബ്ജക്ഷന്‍ നല്‍കിയിരുന്നു. ഇതനുസരിച്ച് എത്തിയവരോട് കൃത്യമായ രേഖയുമായി വീണ്ടും വരാന്‍ ഉദ്യോഗസ്ഥരാണ് നിര്‍ദേശം നല്‍കിയതെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ ഉദ്യോഗസ്ഥര്‍ ചെയ്യേണ്ട ഈ ജോലി യുഡിഎഫ് അംഗങ്ങള്‍ ഏറ്റെടുത്തുതായി പറഞ്ഞാണ് എല്‍ഡിഎഫ് നേതാക്കള്‍ പ്രതിഷേധിച്ചത്. കാത്തിരിപ്പ് കേന്ദ്രത്തിലെ കസേരയും മേശയും അടക്കം ഇവര്‍ മറിച്ചിട്ടു. ഇതിനിടെ ചിലര്‍ക്ക് കാലിന് പരിക്കേറ്റു. തൊടുപുഴയില്‍ നിന്ന് പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമായത്, പിന്നീട് ഹിയറിങ് തുടര്‍ന്നു.
അതേ സമയം അംഗങ്ങളടക്കം എല്ലാവരും ഇടപെട്ടാണ് വോട്ടേഴ്സ് ലിസ്റ്റ് പരിശോധിച്ചിരുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. നാളിതുവരെ കള്ളവോട്ടോ ലിസ്റ്റിലെ മറ്റ് പ്രശ്നങ്ങള്‍ സംബന്ധിച്ചോ ഒരു പരാതി പോലും ലഭിച്ചിട്ടില്ല. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: