ഇരിട്ടി : പേരാവൂർ മണ്ഡലത്തിലെ മലയോര മേഖലയിൽ മാറ്റത്തിന്റെ കാഹളം മുഴക്കി തുടർച്ചയായി മൂന്നാം ദിവസവും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും ബി ജെ പി യിലെത്തുന്നവരുടെ എണ്ണം പെരുകുന്നു. അയ്യങ്കുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി യിലെ കോൺഗ്രസ്, കേരള കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബങ്ങളിലെ യുവാക്കളാണ് ചൊവ്വാഴ്ച ബി ജെ പി യിൽ അംഗത്വമെടുത്തത്.
ജസ്റ്റിൻ ഫിലിപ്പ് എടയാറ്റുപള്ളി, ആൽബിൻ കളപ്പുരക്കൽ, ക്രിസ്റ്റോ ജോസഫ് പുന്നിലത്തിൽ, ഫിലിപ്പ് കളപ്പുരക്കൽ, ഗ്രേസ് തോമസ് തറയിൽ, ഷിന്റോ മാത്യൂ മൂത്തേടത്ത്, ജ്യോതിസ് തറയിൽ, മെൽബിൻ ജെയിംസ് ശാശേരിൽ, ആൽബിൻ ജെയിംസ് ശാശേരിൽ തുടങ്ങി 9 പേരാണ് ബി ജെ പി യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത് . ഉരുപ്പും കുറ്റിയിൽ നടന്ന ചടങ്ങിൽ ബി ജെ പി പേരാവൂർ മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ് ഷാൾ അണിയിച്ച് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു. മണ്ഡലം സെക്രട്ടറി പ്രിജേഷ് അളോറ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ജോസ് കല്ലമ്മാരി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിജി ലാൽ, ശശീന്ദ്രൻ മൊറച്ചേരി, എം. എൻ. സന്തോഷ് എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: