ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ കൂടുതല്‍ അധികാരങ്ങള്‍ സ്ഥാപിച്ച് ചൈനയുടെ കടന്നുകയറ്റം. ചൈനയുടെ ഇടപെടലുകള്‍ ഭയന്ന് പ്രിസിഡന്റ് ഇമ്രാന് ഖാനെതിരെ ജനങ്ങള്‍. ഇന്ത്യയെ നേരിടാനെന്ന പേരിലാണ് ചൈനയ്ക്ക് കൂടുതല്‍ സ്വാതന്ത്രം ഇമ്രാന്ഖാന് ഭരണകൂടം അനുവദിച്ചത്. എന്നാല്‍, ഇത് തങ്ങളുടെ സംസ്കാരത്തെയും മതപരമായ വിശ്വാസത്തെ വരെ തകര്‍ക്കുന്ന രീതിയിലാണെന്നാണ് ജനങ്ങള്‍ ചിന്തിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈന-പാകിസ്ഥാന് സാമ്പത്തിക ഇടനാഴി (സിപിഇസി)യില്‍ പന്നിവ്യാപാരം വ്യാപകമായ രീതിയില്‍ ആരംഭിച്ചിട്ടുണ്ട്. മുസ്ലീങ്ങളുടെ മതപരമായ എതിര്‍പ്പുകള്‍ അവഗണിച്ചാണ് പന്നിവ്യാപാരം നടക്കുന്നത്. ചൈനീസ് ഉദ്യോഗസ്ഥരെ പാക്കിസ്ഥാന്റെ സൈനിക വാഹനത്തില്‍ വേശ്യാലയത്തിലേക്ക് കൊണ്ട്പോകാന്‍ നിര്‍ബന്ധിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ചൈനയെക്കാന് മാന്യത ഇന്ത്യ പുലര്‍ത്തുന്നുണ്ടെന്നാണ് പാക്കിസ്ഥാനിലെ ജനങ്ങള്‍ പറയുന്നത്. ഇവര്‍ ചെറുകൂട്ടങ്ങളായി ഇമ്രാഖാന് ഭരണകൂടത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്. ചൈന തങ്ങളെ ഒരു മാര്‍ക്കറ്റ് മാത്രമായാണ് കാണുന്നതെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന വാദം. ഇന്ത്യയോടുള്ള അന്ധമായ എതിര്‍പ്പ് പാകിസ്ഥാനെ ചൈനയുടെ കാല്‍ക്കീഴിലാണ് എത്തിച്ചിരിക്കുന്നത്. ചൈനീസ് പദ്ധതികള്‍ വരുമ്പോള്‍ പ്രാദേശികമായി ഉയരുന്ന എതിര്‍പ്പുകളെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്താനാണ് ഇമ്രാന് ഭരണകൂടം ശ്രമിക്കുന്നതെന്നും പാക്കിസ്ഥാനികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: