വടകര: നാരായണനഗരം ബിഒടി കെട്ടിടത്തെ ചൊല്ലി വടകര നഗരസഭാ യോഗത്തില്‍ ബഹളം. കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി തിരക്കിട്ട് ഉദ്ഘാടനം നടത്തിയവര്‍ അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് കെട്ടിടം തുറക്കുമെന്ന പുകമറ സൃഷ്ട്ടിക്കാനുള്ള നീക്കത്തിനെതിരെയാണ് ബിജെപി ഉള്‍പ്പെടെ പ്രതിപക്ഷം രംഗത്ത് എത്തിയത്. കെട്ടിട നമ്പര്‍പോലും കിട്ടാത്തപ്പോള്‍ ഒരു മുറിയില്‍ കച്ചവടം നടത്താന്‍ താക്കോല്‍ദാനവും നടത്തിയിരുന്നു.
പാര്‍ട്ടി ഫണ്ടിലേക്ക് പണം വാങ്ങാനുള്ള സിപിഎമ്മിന്റെ അഭ്യാസമാണ് ഇപ്പോള്‍ നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്വകാര്യപങ്കാളിത്തത്തോടെ പണിത പച്ചക്കറി മാര്‍ക്കറ്റ് കോം ഷോപ്പിങ് കോംപ്ലക്സ് നഗരസഭക്ക് നിയമാനുസൃതം ലഭിക്കേണ്ട ലൈസന്‍സ് ഫീ, നികുതി എന്നിവ കൃത്യമായി ലഭിച്ചിട്ടില്ല. ഇതിനായി നിശ്ചയിച്ച പിഴ പോലും കമ്പനിയില്‍ നിന്നും വാങ്ങിയില്ല. ഈ ഒരു സാഹചര്യത്തില്‍ എല്ലാവിധ വ്യവസ്ഥകളും കാറ്റില്‍ പറത്തി തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളെ കബളിപ്പിക്കുന്നത് നിര്‍ത്തണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പോലും നഗരസഭാ ചെയര്മാന് കഴിഞ്ഞില്ല. 2015 സെപ്തംബറില്‍ ഉദ്ഘാടനം നടത്തിയെങ്കിലും ഇപ്പോഴും ബിഒടി കെട്ടിടം അടഞ്ഞു കിടക്കുകയാണെന്ന് ബിജെപി അംഗങ്ങള്‍ പറഞ്ഞു. ബിജെപി കൗണ്‍സിലര്‍മാരായ പി.പി. വ്യാസനും പി.കെ. സിന്ധുവും വിയോജനകുറിപ്പ് രേഖപ്പെടുത്തി. പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യവുമായി സഭ വിട്ടു പുറത്തിറങ്ങി.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പ് സമയത്തും ഉദ്ഘാടന മാമാങ്കം നടത്തി ഒരു കടമുറിപോലും തുറന്നുകൊടുക്കാന്‍ കഴിയാത്തത്ത് കെടുകാര്യസ്ഥതയാണെന്ന് ബിജെപി വടകര മണ്ഡലം പ്രസിഡന്റ് പി.പി. വ്യാസന് ആരോപിച്ചു. 2008ല്‍ നിര്‍മാണം ആരംഭിച്ച കെട്ടിടം 2010ല്‍ തുറന്നു കൊടുക്കാനുമായിരുന്നു കരാര്‍. ഒരു കടമുറി പോലും പ്രവര്‍ത്തനം ആരംഭിക്കാത്തതിനാല്‍ കോടികളാണ് നഷ്ടമായത്. ഇതിന്റെ ഉത്തരവാദിത്വം നഗരസഭ ഏറ്റെടുത്ത് ജനങ്ങളോട് മാപ്പു പറയണം. കോടിക്കണക്കിന് രൂപ ചെലവഴിച്ച് പണിത കെട്ടിടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട കണക്കുകള്‍ ഓഡിറ്റ് ചെയ്യാത്തതും ദുരൂഹത ഉണര്‍ത്തുന്നു. കെട്ടിടത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ ഉള്‍പ്പെടെ വിജിലന്‍സ് അന്വേഷണം നടത്തണം. സാധാരണ മാധ്യമപ്രവര്‍ത്തകരെ കൗണ്‍സില്‍ യോഗങ്ങളില്‍ ക്ഷണിക്കാറുണ്ടെങ്കിലും മാധ്യമങ്ങളോട് യോഗം വിവരം മറച്ചുവച്ചതും ദുരൂഹത ഉയര്‍ത്തുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: