Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി; പിണറായി-ചന്ദ്രശേഖരന്‍ ബാന്ധവം: ആശയക്കുഴപ്പത്തില്‍ കോണ്‍ഗ്രസ്, സിപിഎം അണികള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളുടെയും അണികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുന്നില്‍ വിയര്‍ക്കാനേ സാധിക്കുന്നുള്ളൂ. കേസ് രാഷ്‌ട്രീയ ആയുധമായി കോണ്‍ഗ്രസിലെ എ വിഭാഗം വിനിയോഗിക്കുന്നുണ്ട്. ഇത് പാര്‍ട്ടിയിലെ ചന്ദ്രശേഖരന്‍പക്ഷക്കാരെ പ്രതിസന്ധിയിലാക്കി. കോണ്‍ഗ്രസ് നേതാക്കളായ ഐഎന്‍ടിയുസിയിലെ പലര്‍ക്കും അര്‍ഹമായ സീറ്റുകള്‍ ഇനിയും ലഭിച്ചിട്ടില്ല. മറുഭാഗത്ത് സിപിഎമ്മിലാകട്ടെ പഴയ സോളാര്‍ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള സെക്രട്ടറിയേറ്റ് വളയലും തുടര്‍ന്നുള്ള ഒത്തുകളിയും സംബന്ധിച്ച നാണംകെട്ട ഓര്‍മകളാണ് വേട്ടയാടുന്നത്. ലൈഫ്, സ്വര്‍ണക്കടത്ത്, സ്പ്രിംഗഌ വിഷയങ്ങളില്‍ മാനക്കേടും ഇളിഭ്യതയും മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ സിബിഐ കേസിന്റെ കാര്യത്തില്‍ ന്യായീകരണം കണ്ടെത്താന്‍ സിപിഎം അണികളും വിയര്‍ക്കുന്നു.

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Nov 4, 2020, 02:38 pm IST
in Kerala

കൊല്ലം: പൊതുമേഖലാ സ്ഥാപനമായ കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിയില്‍ പ്രതിസ്ഥാനത്തുള്ള ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റും കോര്‍പ്പറേഷന്‍ മുന്‍ചെയര്‍മാനുമായ ആര്‍. ചന്ദ്രശേഖരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ഒത്തുകളി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാനാകാതെ കോണ്‍ഗ്രസ്-സിപിഎം അണികള്‍. ആറു മാസത്തോളം ഓഫീസില്‍ പിടിച്ചുവച്ച ഫയലില്‍ സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച് മുഖ്യമന്ത്രി കഴിഞ്ഞ മാസമാണ് ഒപ്പിട്ടത്.  

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളുടെയും അണികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുന്നില്‍ വിയര്‍ക്കാനേ സാധിക്കുന്നുള്ളൂ. കേസ് രാഷ്‌ട്രീയ ആയുധമായി കോണ്‍ഗ്രസിലെ എ വിഭാഗം വിനിയോഗിക്കുന്നുണ്ട്. ഇത് പാര്‍ട്ടിയിലെ ചന്ദ്രശേഖരന്‍പക്ഷക്കാരെ പ്രതിസന്ധിയിലാക്കി. കോണ്‍ഗ്രസ് നേതാക്കളായ ഐഎന്‍ടിയുസിയിലെ പലര്‍ക്കും അര്‍ഹമായ സീറ്റുകള്‍ ഇനിയും ലഭിച്ചിട്ടില്ല. മറുഭാഗത്ത് സിപിഎമ്മിലാകട്ടെ പഴയ സോളാര്‍ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള സെക്രട്ടറിയേറ്റ് വളയലും തുടര്‍ന്നുള്ള ഒത്തുകളിയും സംബന്ധിച്ച നാണംകെട്ട ഓര്‍മകളാണ് വേട്ടയാടുന്നത്. ലൈഫ്, സ്വര്‍ണക്കടത്ത്, സ്പ്രിംഗഌ വിഷയങ്ങളില്‍ മാനക്കേടും ഇളിഭ്യതയും മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ സിബിഐ കേസിന്റെ കാര്യത്തില്‍ ന്യായീകരണം കണ്ടെത്താന്‍ സിപിഎം അണികളും വിയര്‍ക്കുന്നു.  

2005 മുതല്‍ 2015 വരെ കോര്‍പ്പറേഷനില്‍ നടന്ന 500 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും പ്രോസിക്യൂഷന് സിബിഐക്ക് അനുമതി നല്‍കാത്ത മുഖ്യമന്ത്രിയുടെ നടപടി ഇരുവിഭാഗവും തമ്മിലുള്ള അന്തര്‍ധാരയ്‌ക്ക് തെളിവായി മാറിയിട്ടുണ്ട്. നേരത്തെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പ്രോസിക്യൂഷന് ശുപാര്‍ശ ചെയ്ത ഫയലിലാണ് വിപരീത തീരുമാനം മുഖ്യമന്ത്രി കുറിച്ചത്. ഇത് മേഴ്‌സിക്കുട്ടിയമ്മയ്‌ക്കും മന്ത്രി എന്ന നിലയിലും സിപിഎം നേതാവ് എന്ന നിലയിലും ക്ഷീണമായി. ഈ തീരുമാനം ശക്തമായി ചോദ്യം ചെയ്ത മന്ത്രിക്ക് മുഖ്യമന്ത്രിയുടെ നിശിതമായ വിമര്‍ശനം ഏല്‍ക്കേണ്ടിവന്നതായാണ് സൂചന.  

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ഘട്ടത്തില്‍ കാഷ്യുകോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന ആര്‍. ചന്ദ്രശേഖരന്‍ നടത്തിയ ഉപവാസത്തിന് ആദ്യം പിന്തുണയുമായെത്തിയത് പിണറായി വിജയനായിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്‌ട്രീയത്തില്‍ ഐ വിഭാഗത്തിന്റെ നേതാവായ ആര്‍. ചന്ദ്രശേഖരനെതിരെ ശക്തമായ നീക്കങ്ങളാണ് എ വിഭാഗം ഇപ്പോള്‍ നടത്തുന്നത്.  

തദ്ദേശ തെരഞ്ഞെടുപ്പും അസംബ്ലി തെരഞ്ഞെടുപ്പും ആസന്നമായ സാഹചര്യത്തില്‍ ചന്ദ്രശേഖരനൊപ്പമുള്ളവര്‍ക്ക് സീറ്റുകള്‍ നിഷേധിക്കാനുള്ള കാരണമായി സിബിഐ കേസ് മറുവിഭാഗം ഉയര്‍ത്തുകയാണ്.

Tags: Pinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

Kerala

എസി റോഡും പെരുമ്പളം പാലവും നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി; ദ്വീപ് നിവാസികളുടെ വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിന് പരിഹാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.