കൊല്ലം: നഗരഹൃദയത്തില്‍ കോട്ടമുക്കിലെ പ്രാണാ കൗണ്‍സലിംഗ് സെന്ററിലെ രണ്ടുമുറികളെ ലൈബ്രറിയും റീഡിംഗ് റൂമുമാക്കി മാറ്റിയിരിക്കുന്നു അല്ലു എന്ന് വിളിപ്പേരുള്ള അലന്‍ഐറിക് ലാല്‍. കൊച്ചുകൂട്ടുകാരുടെ ബോറടി മാറ്റാനും കഥകള്‍ വായിക്കാനുമായിട്ടാണ് ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം ഒരുക്കിയത്. സംസ്ഥാന ബാലാവകാശ കമ്മീഷന് അംഗം റെനി ആന്റണി ഉദ്ഘാടനം ചെയ്തു. ഡോ. മോഹന്‍ലാല്‍, ഡോ. ദേവിരാജ് റിയാ വില്‍ഫ്രെഡ് എന്നിവര്‍ ആശംസകളുമായെത്തി.
കഴിഞ്ഞ വേനലവധിക്കാലത്തിനു മുമ്പ് വാങ്ങിയ പണ്ടുസ്തകങ്ങളോടൊപ്പം രക്ഷിതാക്കള്‍ സമ്മാനമായി തന്ന ശേഖരവും ചേര്‍ത്താണ് ഈ ഒമ്പതുവയസുകാരന് മറ്റു കുട്ടികള്‍ക്കായി സണ്‍ഡേ ലൈബ്രറി ആരംഭിച്ചത്.
പേരുപോലെ തന്നെ എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചുവരെയാണ് പ്രവര്‍ത്തനം. അഞ്ചുവയസ്സുമുതല്‍ പതിനഞ്ചുവയസ്സുവരെ ഉള്ളവര്‍ക്കാണ് പ്രവേശനം. ലോകനന്മയ്ക്കായി ഒരു മരം വെച്ചു പരിപാലിക്കുന്ന കുട്ടികള്‍ക്കാകും അംഗത്വം നല്‍കുന്നത്.
ഏകദേശം അറുന്നൂറില്‍ പരം ടൈറ്റിലുകളില്‍ വിവിധ വിഷയങ്ങളിലുള്ള മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളാണ് ഇവിടെയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: