കോഴിക്കോട്: കോര്പ്പറേഷന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപ്പിപിക്കുന്നതിനായി ബിജെപി നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മറ്റി കാര്യാലയവും കോള്‍ സെന്ററും തുറന്നു. തെരഞ്ഞെടുപ്പ് കമ്മറ്റി കാര്യാലയം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശും കോള്‍ സെന്റര്‍ സംസ്ഥാന സെക്രട്ടറി പി. രഘുനാഥും ഉദ്ഘാടനം ചെയ്തു.
നോര്‍ത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു അദ്ധ്യക്ഷനായി. ജില്ല പ്രസിഡണ്ട് അഡ്വ.വി.കെ. സജീവന്, മേഖല ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ല വൈസ് പ്രസിഡണ്ട്മാരായ എം.സി. ശശീന്ദ്രന്, അഡ്വ.കെ.വി.സുധീര്‍, ജില്ല സെക്രട്ടറി എം.യ രാജീവ്കുമാര്‍, ബിഡിജെഎസ് ജില്ല ട്രഷറര്‍ സതീഷ് കുറ്റിയില്‍, ബിജെപി നോര്‍ത്ത് മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വി. പ്രകാശന്, പി രജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ബിജെപി ചെറുവണ്ണൂര്‍ ഏരിയാ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു. ബിജെപി ബേപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് ഷിനു പിണ്ണാണത്ത് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ. സുനില്‍ അദ്ധ്യക്ഷനായി. ബിജെപി മണ്ഡലം ഭാരവാഹികളായ സാബുലാല്‍, സി. പ്രേമാനന്ദന്, ഷിംജീഷ്, ലഘു ഉദ്യോഗ് ഭാരതി ജില്ലാ അദ്ധ്യക്ഷന്‍ കെ.പി. വേലായുധന്, പി.ടി. ഷാജി ബാബു, ടി.കെ നന്ദകുമാര്‍, എ.വി. അഖില്‍, കെ. ബൈജു, എ. സുരാജ്, കെ. ഗിരീഷ് ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: