കോഴിക്കോട്: കേസരി വാരികയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെയും മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം ഡിസംബര്‍ 29ന് നടക്കും. രാഷ്ട്രീയ സ്വയംസേവകസംഘം സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് ഉദ്ഘാടനം നിര്‍വ്വഹിക്കും.
കോഴിക്കോട് ചാലപ്പുറത്ത് 62 സെന്റില്‍ ഏഴു നില കെട്ടിട സമുച്ചയമാണ് പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. കേസരി പ്രചാരമാസ പ്രവര്‍ത്തനത്തിന്റെയും മാധ്യമ പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനചടങ്ങിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തിന്റെയും ഉദ്ഘാടനം കവി പി.കെ. ഗോപി നിര്‍വ്വഹിച്ചു.
ആര്‍എസ്എസ് അഖിലഭാരതീയ പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന് മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, തിരക്കഥാകൃത്ത് പി.ആര്. നാഥന് എന്നിവര്‍ സംസാരിച്ചു. കേസരി പ്രചാരമാസ പ്രവര്‍ത്തനത്തിന്റെ സംസ്ഥാതല ഉദ്ഘാടനത്തിന്റെ ഭാഗമായി സംവിധായകന് അലി അക്ബര്‍, പി. ഗോപാലന്‍കുട്ടി മാസ്റ്ററില്‍ നിന്ന് ആജീവനാന്ത വരിസംഖ്യ രശീതി ഏറ്റുവാങ്ങി.
കേസരി കെട്ടിട നിര്‍മാണ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന എ.കെ. ധര്‍മ്മരാജില്‍ നിന്ന് എസ്. സേതുമാധവന് ഏറ്റുവാങ്ങി. കേസരി മാനേജിംഗ് ട്രസ്റ്റി അഡ്വ. പി.കെ. ശ്രീകുമാര്‍ അദ്ധ്യക്ഷനായി. കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്. മധു സ്വാഗതവും സി.എം. രാമചന്ദ്രന് നന്ദിയും പറഞ്ഞു. പി.ആര്. നാഥന് അധ്യക്ഷനും ഡോ.എന്‍.ആര്. മധു മുഖ്യസംയോജകനുമായ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: