Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തി മുക്തി പ്രദായകം ലളിതാ സഹസ്രനാമം

ശ്രീകൃഷ്ണഭഗവാന്‍ ഭഗവദ്ഗീതയില്‍ 13ാം അധ്യായത്തില്‍ പറയുന്ന 'ഇദം ശരീരംകൗന്തേയ ക്ഷേത്രമിത്യഭിതീയതേ 'ഇവിടെ അന്വര്‍ത്ഥമാണ്. ഈ ശരീരം തന്നെ ഒരു ക്ഷേത്രമാണ്. യാതൊരുവന്‍ ഇതിനെഅറിയുന്നുവോ അയാള്‍ ക്ഷേത്രഞ്ജന്‍. ശരീരമാകുന്ന ഈ ക്ഷേത്രത്തിലെ മൂലാധാരം മുതല്‍ സഹസ്രാരപദ്മം വരെയുള്ള ആധാരചക്രങ്ങള്‍ സുപരിചിതമാണല്ലോ.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 2, 2020, 08:51 pm IST
in Samskriti

ശ്രീ ലളിതാ ദേവിയുടെ ഇച്ഛാനുസരണം ലോകമംഗളത്തിന്നായി വശിന്യാദിദേവതകള്‍ രചിച്ചതാണ് ലളിതാ സഹസ്രനാമം. ശ്രീ ഹയഗ്രീവന്‍ അഗസ്ത്യ മഹര്‍ഷിക്ക് ഉപദേശിക്കുന്ന രീതിയില്‍ ഇത് പ്രകാശിതമായി. ഇതിലെ ആയിരം നാമങ്ങളും മന്ത്ര ഭാഗങ്ങളാണ്. ആദ്യത്തില്‍ പ്രണവവും അന്ത്യത്തില്‍ നമഃ എന്ന പദവും ചേരുമ്പോള്‍ അതൊരു മന്ത്രമായി. സഹസ്രനാമം ആദ്യന്തം ‘സ്വാദു സ്വാദുപദേ പദേ’ എന്നരീതിയില്‍ സാധകന് ഭക്തിമുക്തി പ്രദായകമാണ്. ദേവിഭക്തര്‍ ഇത് നിത്യം പാരായണം ചെയ്യാറുണ്ട്. ഇതിലെ 475 ാമത്തെ നാമമായ വിശുദ്ധിചക്രനിലയ’തുടങ്ങി 534 ാമത്തെ നാമമായ ‘യാകിന്യംബാസ്വരൂപീണീ’ എന്ന് വരെയുള്ള 60 നാമങ്ങളുടെ സവിശേഷതയാണ് പ്രതിപാദ്യ വിഷയം.  

ശ്രീകൃഷ്ണഭഗവാന്‍ ഭഗവദ്ഗീതയില്‍ 13ാം അധ്യായത്തില്‍ പറയുന്ന ‘ഇദം ശരീരംകൗന്തേയ ക്ഷേത്രമിത്യഭിതീയതേ ‘ഇവിടെ അന്വര്‍ത്ഥമാണ്. ഈ ശരീരം തന്നെ ഒരു ക്ഷേത്രമാണ്. യാതൊരുവന്‍ ഇതിനെഅറിയുന്നുവോ അയാള്‍ ക്ഷേത്രഞ്ജന്‍. ശരീരമാകുന്ന ഈ ക്ഷേത്രത്തിലെ മൂലാധാരം മുതല്‍ സഹസ്രാരപദ്മം വരെയുള്ള ആധാരചക്രങ്ങള്‍ സുപരിചിതമാണല്ലോ. ഈ സപ്തപദ്മചക്രസ്ഥിതരായിട്ടുള്ള ഏഴു അധിഷ്ഠാന ദേവതകളുടെ സവിശേഷതകളാണ് ഈ നാമങ്ങളില്‍ വര്‍ണിക്കുന്നത്. ഡാകിനീദേവി, രാകിനീദേവി, ലാകിനീദേവി, കാകിനീദേവി, സാകിനീദേവി, ഹാകിനീദേവി, യാകിനീദേവി എന്നിവരാണ് ചക്രാരൂഢകളായ ഏഴു ദേവതകള്‍. യോഗശാസ്ത്രപ്രകാരം ഈ ചക്രങ്ങള്‍ സൂക്ഷ്മപദ്മാകൃതിയില്‍ നിര്‍മ്മിക്കപ്പെട്ടവയാണ്. ഈ ചക്രങ്ങളിലെ ആകെ പദ്മദളസംഖ്യ നമ്മുടെ അക്ഷരമാലയിലെ അക്ഷരസംഖ്യക്ക് തുല്യമായ അമ്പത്തിയൊന്നാണ്. എല്ലാ മന്ത്രങ്ങളും ഈ അമ്പത്തൊന്നക്ഷരാളിയാല്‍ നിര്‍മിതമാണ്. അക്ഷരോച്ചാരണത്തിലൂടെ ഉല്‍പാദിതമാകുന്ന സ്പന്ദനോര്‍ജകണങ്ങള്‍ കൊണ്ടാണ് ഈ സൂക്ഷ്മചക്ര നിര്‍മാണം. രക്തമജ്ജമാംസാദികള്‍ കൊണ്ടല്ല. സ്ഥൂലമായ ശരീരത്തില്‍ സൂക്ഷ്മമായി സ്ഥിതിചെയ്യുന്ന  ചക്രാരൂഢരായ ഏഴു ദേവിമാര്‍ക്കും ഏഴുവ്യത്യസ്ത വര്‍ണങ്ങളും, ഏഴുതരത്തിലുള്ള ധാതുക്കളും, ഏഴു വിധം നൈവേദ്യങ്ങളും, ചക്രദള സംഖ്യയ്‌ക്കനുസരിച്ചുള്ള പരിവാര ദേവതകളും, വ്യത്യസ്ത ആയുധങ്ങളും ഉണ്ട്. വിശുദ്ധിചക്രം മുതല്‍ മൂലധാരം വരെ താഴോട്ടുള്ള അഞ്ചു ചക്രങ്ങള്‍ വര്‍ണിച്ചശേഷം ആഞ്ജാസഹസ്രാര ചക്രങ്ങളെ സ്‌തോത്രത്തില്‍ വര്‍ണിക്കുന്നതായി കാണാം.

വിശുദ്ധിചക്രസ്ഥിതയായ ശ്രീ ഡാകിനീശ്വരി പതിനാറു ദളങ്ങളുള്ള പത്മത്തില്‍ അമൃതാദി പതിനാറു പരിവാരദേവതമാരോട് കൂടി വസിക്കുന്നു. ത്വഗിന്ദ്രിയത്തില്‍ സ്ഥിതിചെയ്യുന്ന ഇളം ചുവപ്പ് നിറമുള്ള ഏകമുഖിയായ ദേവി പായസാന്നനൈവേദ്യ പ്രിയയാണ്.അനാഹതചക്രസ്ഥിതയായ ശ്രീ രാകിനീശ്വരി പന്ത്രണ്ടു ദളമുള്ള പത്മത്തില്‍ കാളരാത്രിയാദി പന്ത്രണ്ടു ശക്തിദേവതമാ

ടോത്തു ഉപവിഷ്ടയായിരിക്കുന്നു. ശ്യാമവര്‍ണയായ രക്തധാതു സ്ഥിതയായ ദ്വിമുഖിയായ ദേവിക്ക് നെയ്‌പ്പായസമാണ് പ്രിയം. മണിപൂരചക്രസ്ഥിതയായ ശ്രീ ലാകിനീശ്വരി പത്തു ദലങ്ങളുള്ള പത്മത്തില്‍ ഡാമരീ തുടങ്ങി പത്തു പരിവാര ദേവതമാരോടൊത്തു വാഴുന്നു. രക്തവര്‍ണാങ്കിതയായ മാംസധാതുസ്ഥിതയായ ത്രിമുഖീ ദേവിക്ക് ശര്‍ക്കര കൂടുതല്‍ ഉള്ള പായസമാണ് ഇഷ്ടം. സ്വാധിഷ്ഠാനചക്രസ്ഥിതയായ കാകിനീശ്വരി ഷഡ്ദളപത്മത്തില്‍  ബന്ദിനീ, ലമ്പോഷ്ടി തുടങ്ങിയ  ഷഡ്ശക്തിദേവതമാരോടൊത്തു വസിക്കുന്നു. പീതവര്‍ണ സ്വരൂപിണിയും മേദസ്സ്ധാതു സ്ഥിതയുമായ ദേവിക്ക് ദധ്യന്നവും, ത്രിമധുരവുമാണ് ഇഷ്ട നൈവേദ്യം. മൂലാധാരചക്രസ്ഥിതയായ ശ്രീ സാകിനീശ്വരി ചതുര്‍ദളപത്മത്തില്‍  വരദാ, സരസ്വതീ തുടങ്ങിയ നാലു ദേവിമാരോടൊത്തു വാഴുന്നു. സ്വര്‍ണവര്‍ണസ്വരൂപിണിയായ അസ്ഥിധാതുവാസിയായ പഞ്ചമുഖീദേവിക്കു പയറുകൊണ്ടുള്ള നൈവേദ്യമാണ് പ്രിയം. ആഞ്ജാചക്രവാസിയായ ശ്രീ  ഹാകിനീശ്വരി രണ്ട് ഇതളുള്ള പത്മത്തില്‍  ഹംസവതീ പത്മാവതീമാരോടൊത്തു വാഴുന്നു. ശുക്ലവര്‍ണസ്വരൂപീണിയായി മജ്ജ ധാതു വാസിയായ ഈശ്വരിക്ക് മഞ്ഞള്‍ കലര്‍ന്ന നൈവേദ്യ(ഹരിദ്രാന്നം) മാണ് പ്രിയം. സഹസ്രദളപത്മ വാസിയായ ശ്രീ യാകിനീശ്വരി സര്‍വവര്‍ണശോഭിതയായി ശുക്ലധാതു സ്ഥിതയായി സര്‍വായുധധാരിയായി സര്‍വതോമുഖിയായി ‘പരശിവരസികാം യാകിനീം ഭാവയാമ’ എന്ന ഭാവത്തില്‍ വാഴുന്നു. ഈ ലളിതാസഹസ്രനാമം നിത്യം ഭക്തിപുരസ്സരം പാരായണം ചെയ്യുന്ന സര്‍വസാധകര്‍ക്കും മൂലധാരത്തില്‍ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനി ശക്തി ഉണര്‍ന്ന് ഷഡാധാരങ്ങളെഭേദിച്ചു സഹസ്രാരപത്മ വാസിയായ ശിവനുമായി ലയിച്ചു സര്‍വാനുഗ്രഹമോക്ഷദായിനിയായി വര്‍ത്തിക്കുവാന്‍ ശ്രീ ശിവശക്‌തൈക്യരൂപിണി അനുഗ്രഹിക്കട്ടെ.

പി. കെ. മുരളീധരന്‍ രാജ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിക്കാര്‍ഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

Kerala

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.